Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭീഷ്ടസിദ്ധി, മനഃസന്തോഷം, സാമ്പത്തിക നേട്ടങ്ങള്‍, അംഗീകാരം, നേട്ടങ്ങളുടെ പെരുമഴ തന്നെ, രാശിഫലം

ചിങ്ങം രാശിക്കാർക്ക് കാര്യതടസ്സമുണ്ടാകും. മാത്രമല്ല ഇവർക്ക് സാമ്പത്തിക നഷ്ടങ്ങളും ഉണ്ടായേക്കാം. എന്നാൽ കന്നി രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും വിജയം സംഭവിക്കും. ഇവർക്ക് ഉന്നത സ്ഥാനങ്ങൾ ലഭിക്കും. നിങ്ങളുടെ രാശിഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - പൊതുവെ സര്‍വ്വകാര്യവിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ധനപരമായ നേട്ടങ്ങള്‍, ഉദ്ദിഷ്ടകാര്യസിദ്ധി, ബന്ധുസമാഗമം ഇവ ഫലമാകുന്നു. സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്.

Today Horoscope in Malayalam

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) - കാര്യപരാജയം, അഭിമാന നഷ്ടങ്ങള്‍, അനാരോഗ്യം, യാത്രാക്ലേശം, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഫലമാകുന്നതാണ്.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - അഭീഷ്ടസിദ്ധി, മനഃസന്തോഷം, സാമ്പത്തിക നേട്ടങ്ങള്‍, അംഗീകാരം, പ്രണയസാഫല്യം ഇവ കാണുന്നു. മധ്യാഹ്ന ശേഷം ഗുണദോഷസമ്മിശ്രം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കാര്യതടസ്സം, അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടങ്ങള്‍, രോഗവിഷമതകള്‍ ഇവ ഫലം. ഉച്ചയ്ക്കുശേഷം ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - സര്‍വ്വകാര്യവിജയം, സന്തോഷം, യാത്രാസുഖം, ലക്ഷ്യപ്രാപ്തി, ഉന്നതസ്ഥാനലബ്ധി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - സര്‍വ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദരവൈഷമ്യങ്ങള്‍ ഇവ ഉണ്ടാകും. മധ്യാഹ്നശേഷം മാറ്റം വരുന്നതാണ്.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - സകലകാര്യവിജയം, കീര്‍ത്തി, ബഹുമതികള്‍, സുഹൃദ്‌സമാഗമം, ധനപരമായ നേട്ടങ്ങള്‍ ഇവ ഉണ്ടാകുന്നതാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സര്‍വ്വകാര്യതടസ്സങ്ങള്‍, സ്വസ്ഥതക്കുറവ്, ശിരോരോഗം, അപകടഭീതി, ധനനഷ്ടം ഇവ ഫലം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - കാര്യവിജയം, സന്തോഷം, നൂതന സംരംഭങ്ങളുടെ തുടക്കം ഇവ ഉണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - പല രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകും. കുടുംബകലഹം, മനഃക്ലേശങ്ങള്‍, സാമ്പത്തിക നഷ്ടങ്ങള്‍ ഇവ വന്നു ഭവിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഉദ്ദിഷ്ടകാര്യസിദ്ധി, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ദിനമധ്യത്തിനു ശേഷം, ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+