Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഖസൗകര്യം വര്‍ധിക്കും, വാഹനം വാങ്ങും, വീട് മാറും, വിദേശത്ത് നിന്ന് വരുമാനം, നാൾഫലം

രോഹിണി നാളുകാർക്ക് അച്ഛനുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. തിരുവാതിര നാളുകാരുടെ വീട്ടിൽ ചില നല്ല കാര്യങ്ങൾ നടക്കും.. ഇവർക്ക് ദീർഘദൂര യാത്ര ആവശ്യമായി വരും. ഉത്രം നാളുകാർ സാമ്പത്തികമായി വഞ്ചിക്കപ്പെടാതെ സൂക്ഷിക്കണം. നാൾഫലം വിശദമായി വായിക്കാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - അന്യദേശത്തുള്ളവര്‍ക്ക് സ്വദേശത്തേയ്ക്ക് തിരിച്ചുവരാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - പിതാവുമായി ചില അഭിപ്രായ വ്യത്യാസത്തിനു സാധ്യത. വിദേശ വരുമാനം ഉണ്ടാകും. വാക്തര്‍ക്കത്തില്‍പ്പെടാതെ സൂക്ഷിക്കണം. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.

Today Horoscope in Malayalam

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) - കടുത്ത ചില വെല്ലുവിളികളെ നേരിടേണ്ടി വരും. കുടുംബത്തില്‍ ചില നല്ല കാര്യങ്ങള്‍ നടത്താന്‍ അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. ബിസിനസ്സുകാര്‍ വെല്ലുവിളി നേരിടേണ്ടിവരും. ദീര്‍ഘയാത്ര ആവശ്യമാകും. ഗൃഹനിര്‍മ്മാണത്തിനു ശ്രമം തുടങ്ങും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - അലസതാ മനോഭാവം കൈവെടിയാന്‍ ശ്രമിക്കണം. വ്യാപാരികള്‍ക്കു പുരോഗതി ഉണ്ടാകും. ചതിയിലും, വഞ്ചനയിലും പെടാതെ സൂക്ഷിക്കണം. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ പ്രയാസപ്പെടും. കാര്യസിദ്ധിയും, സാമ്പത്തിക ഉന്നതിയും ഉണ്ടാകും. യാത്രാഗുണം കാണുന്നു. സുഖസൗകര്യം വര്‍ധിപ്പിക്കും. സാമ്പത്തിക വഞ്ചന സൂക്ഷിക്കണം. ദീര്‍ഘകാലത്തെ ആഗ്രഹം നിറവേറും. ഗുണകരമായ സുഹൃദ്ബന്ധമുണ്ടാകും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അനാവശ്യമായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ കാര്യത്തില്‍ ആധി വര്‍ധിക്കും. തൊഴില്‍രംഗത്ത് ചില പ്രശ്‌നത്തിനു സാധുത. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം.

Today Horoscope in Malayalam

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. പല കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാന്‍ സാധിക്കും. സന്താന ഗുണം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും. വാഹനം വാങ്ങാന്‍ സാഹചര്യമൊരുങ്ങും. കച്ചവടരംഗം വിപുലീകരിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടേക്കാം. ജോലിസ്ഥലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. പുതിയ ചില ഉത്തര വാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. സാഹിത്യകാരന്മാര്‍ക്ക് കാലം അനുകൂലം. പഠനത്തില്‍ ജാഗ്രതക്കുറവ് പാടില്ല. പ്രയത്‌ന ഫലം കണ്ടുതുടങ്ങും. സന്താനങ്ങള്‍ മുഖേന സന്തോഷിക്കാന്‍ അവസരം ലഭിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സഹപ്രവര്‍ത്തകര്‍ അസൂസയോടെ പെരുമാറും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ധനപരമായി ഉയര്‍ച്ച ഉണ്ടാകും. ഭാര്യയുടെ അസുഖത്തെ കരുതിയിരിക്കണം. കൂട്ടുബിസിനസ്സില്‍ ചതിവുപറ്റാതെ സൂക്ഷിക്കണം. മാതൃഗുണം കാണുന്നു. കുടുംബ ജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - മാനസിക സംഘര്‍ഷം വര്‍ധിക്കും. വാഹനം വാങ്ങുവാനും, ഭവന മാറ്റത്തിനുമുള്ള ശ്രമങ്ങളില്‍ തിരിച്ചടി ഉണ്ടാകും. പിതൃഗുണം ഉണ്ടാകും. കലാകാരന്മാരുടെ പ്രശസ്തി വര്‍ധിക്കും. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യം ഉണ്ടാകും. മേലധാരികാരികളെ തൃപ്തിപ്പെടുത്താന്‍ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+