Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷ്ടകാലമാണല്ലോ ഈ നാളുകാർക്ക്! ശത്രുക്കൾ പണി തരും, അപ്രതീക്ഷിത ധനനഷ്ടവും, നാൾഫലം

പൂരാടം നാളുകാർക്ക് ഇന്ന് പെട്ടെന്ന് ചില യാത്രകൾ നടത്തേണ്ടി വരും. ഈ നാളുകാർക്ക് മനസ്സിന് ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിക്കും. രേവതി നാളുകാർക്ക് അപ്രതീക്ഷിതമായ ചില പ്രതിസന്ധികൾ നേരിടേണ്ടതായി വരും. ഇന്നത്തെ നാൾഫലം വിശദമായി വായിക്കാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - പുണ്യക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കാന്‍ സാധിക്കും. ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത. ശത്രുതയിലുള്ളവര്‍ നിമിത്തം ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ദാമ്പത്യജീവിതം സന്തോഷപ്രദ മായിരിക്കും. വരവില്‍ കവിഞ്ഞ് ചെലവ് വര്‍ധിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനൂകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. പിതൃശ്രേയസ്സുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നതു നിമിത്തം മനഃക്ലേശത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും.

Today Horoscope in Malayalam

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - തൊഴില്‍രംഗത്ത് ശത്രുക്കളുടെ പ്രവര്‍ത്തനം വിഷമം ഉണ്ടാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. വിവാഹ തീരുമാനം ഉണ്ടാകും. യാത്രാക്ലേശം ഉണ്ടാകും. എടുത്തുചാട്ടം നിമിത്തം അബദ്ധത്തിനു സാധ്യത. വസ്തു സംബന്ധമായ കാര്യങ്ങള്‍ക്കു കാലം ഗുണകരമല്ല.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യവിജയം, പിതൃഗുണം, കര്‍മ്മരംഗത്ത് പുരോഗതി, യാത്രാനേട്ടം ഇവ ഫലം. കുടുംബ സാഹചര്യങ്ങള്‍ പുഷ്ടിപ്പെടുത്താന്‍ കഴിയും. വേണ്ടപ്പെട്ടവരുടെ മംഗളകര്‍മ്മങ്ങളില്‍ പങ്കാളിയാകും. ഭക്ഷണം, താമസം മുതലായവ സുഖകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പുതിയ സംരംഭം ആരംഭിക്കാന്‍ നല്ല സമയം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ദാമ്പത്യജീവിതം തൃപ്തികരമായിരിയ്ക്കും. സഹനശക്തിയും, ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും. സഹോദരങ്ങളില്‍നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും. യാത്രാഗുണം ഉണ്ടാകും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - മനസ്സിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമൂഹിക, സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും, പ്രശസ്തിയും ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. മാതാവിന്റെ ആരോഗ്യനില വളരെ മോശമാകാന്‍ സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാകാര്യവും കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. കര്‍മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. പുതിയ ചില കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. മറ്റുള്ളവരില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനാകും.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - മനഃസന്തോഷവും സമാധാനവും ഉണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - മാതാവിന് രോഗാരിഷ്ഠതകള്‍ അനുഭവപ്പെടും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. യാത്രകള്‍ ആവശ്യമായി വരും. പിതാവില്‍നിന്നു കൂടുതല്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സഹായങ്ങള്‍ എളുപ്പം ലഭ്യമാകും. പെട്ടെന്ന് യാത്രകള്‍ വേണ്ടിവരും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. പുതിയ സുഹൃത്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും. സന്താനശ്രേയസ്സും, യാത്രാ നേട്ടവും ഫലം. നല്ല സാമ്പത്തിക സ്ഥിതി കൈവരും. ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടാതെ സൂക്ഷിക്കുക. വേണ്ടപ്പെട്ടവരെ അബന്ധങ്ങളില്‍നിന്നു രക്ഷിക്കാനാവും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - മുന്‍കോപം നിയന്ത്രിക്കണം. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ബന്ധുക്കളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും. വിദേശത്തുനിന്ന് മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ബന്ധുബലം വര്‍ധിക്കും. മുന്‍കോപം ഉപേക്ഷിക്കണം. ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടി വരും. ഉദ്യോഗാര്‍ഥം യാത്ര ചെയ്യേണ്ടി വരും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായവ്യത്യാസത്തിന് സാധ്യത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. അപ്രതീക്ഷിത ധനനഷ്ടത്തിനും, മനഃക്ലേശത്തിനും സാധ്യത. സന്താഗുണം ഉണ്ടാകും. അധ്യാപകര്‍ക്കും അഭിഭാഷകര്‍ക്കും നല്ല സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+