ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള്‍ ആവശ്യമായി വരും, രാശിഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - സംസാരത്തില്‍ മിതത്വം പാലിക്കണം. സഹോദരങ്ങളില്‍ നിന്നോ സഹോദരസ്ഥാനീയരില്‍ നിന്നോ സഹായങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. നറുക്കെടുപ്പ് മത്സരങ്ങളില്‍ വിജയിക്കും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉല്‍കണ്ഠപ്പെടും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. ഗൃഹനവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രൊമോഷനുള്ള ഉത്തരവ് ലഭിക്കും. പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂര്‍ത്തടിച്ചു ചെലവഴിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. പ്രൊമോഷൻ ശ്രമിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ തടസ്സം നേരിടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തടസ്സപ്പെട്ടു കിടന്ന ശമ്പള കുടിശ്ശിക ലഭിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക. ഭൂമി സംബന്ധമായ ക്രയവിക്രയ ങ്ങള്‍ക്ക് അനുകൂല സമയം.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. വിവാഹം സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ കഴിയാതെ വരും. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് ഐശ്വര്യം അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. ദാമ്പത്യ സുഖവും മനഃസന്തോഷവും അനുഭവപ്പെടും. ഗൃഹാലങ്കാര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. സംസാരം പരുഷമാകാരിക്കാന്‍ ശ്രദ്ധിക്കുക. ഗൃഹസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. ആഘോഷവേളകളില്‍ പങ്കെടുക്കും. സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - സഹോദരങ്ങളില്‍ നിന്നോ സഹോദര സ്ഥാനീയര്‍ മുഖേനയോ സാമ്പത്തിക നേട്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പിതൃഗുണവും ഭാഗ്യപുഷ്ടിയും ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും കൈവരും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും.












Click it and Unblock the Notifications