ശത്രുക്കളുടെ കുതന്ത്രങ്ങള്‍ കാരണം അപവാദം കേൾക്കേണ്ടി വരും, ദൂരയാത്രയ്ക്ക് സാധ്യത, നിങ്ങളുടെ നാൾഫലം അറിയാം
ദീപാവലി ദിവസമായ ഇന്ന് ആരുടെയൊക്കെ ജീവതിത്തിലാണ് സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയും വെളിച്ചം നിറയുക എന്ന് അറിയേണ്ടേ? കർക്കിടകം രാശിക്കാർക്ക് ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും.
തുലാം രാശിക്കാർക്ക് വരവില്‍ കവിഞ്ഞ് ചെലവു വര്‍ദ്ധിക്കും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ നാൾഫലം വിശദമായി അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗ ശമനം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികളുടെ ശുപാര്‍ശകള്‍ മാനിക്കപ്പെടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നതവ്യവക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്കു നൃത്ത സംഗീതാദി കലകളില്‍ താല്‍പര്യം വര്‍ദ്ധിക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിടവരും. തൊഴില്‍ രംഗത്ത് ശത്രുക്കളുടെ പ്രവര്‍ത്തനം വിഷമതകളുണ്ടാക്കും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹസാഫല്യം ഉണ്ടാകും. ദേവാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കുക. ആലോചിക്കാതെ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍ ചെന്നു പെടാതിരിക്കുക. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യ വിജയം. പിതൃഗുണം പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. അനാഥാലയങ്ങള്‍ക്കായി പണം ചെലവഴിക്കും. ഗൃഹത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവു വര്‍ദ്ധിക്കും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ജീവിതപങ്കാളിക്ക് ഔദ്യോഗിക മേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. ശത്രുക്കളുടെ കുതന്ത്രങ്ങള്‍ മുഖേന അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്കു തടസം നേരിടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എല്ലാ കാര്യത്തിലും അവസാനം താത്പര്യക്കുറവ് അനുഭവപ്പെടും. ഏത് തൊഴില്‍ ചെയ്താലും തക്കതായ പ്രതിഫല ലഭിക്കാന്‍ തടസ്സം നേരിടും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ധനപരമായി നേട്ടം ഉണ്ടാകും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും. നാടുവിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമം വിജയിക്കും.












Click it and Unblock the Notifications