Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യദേവത അനുഗ്രഹിക്കുക അപ്രതീക്ഷിതമായി, ദൂരയാത്ര വേണ്ട, പ്രശസ്തി വര്‍ദ്ധിക്കും, രാശിഫലം

മേടം - സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. പ്രമോഷനു ശ്രമിക്കുന്നവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.

ഇടവം - സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ദുഃഖവാര്‍ത്ത ശ്രവിക്കാന്‍ സാധ്യതയുണ്ട്. ദൂരയാത്രകള്‍ കഴിവതും ഒഴിവാക്കണം. ലോണ്‍ ലഭിക്കാന്‍ തടസം നേരിടും. ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ട് പല വൈഷമ്യ തകളും നേരിടും.

astrology

മിഥുനം - ചഞ്ചല മനഃസ്ഥിതി ആയിരിക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസമുണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും.

കര്‍ക്കടകം - പൊതുപ്രവര്‍ത്തകര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. ചില പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും. യാത്രകള്‍ പ്രതീക്ഷിക്കുന്ന ഫലം നല്‍കില്ല. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കത്തിന് സാദ്ധ്യത, സഹോദരസ്ഥാനീയരുമായി ശത്രുതയുണ്ടാകും.

ചിങ്ങം - സംഗീത, നാടക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. അനാവശ്യമായ സംസാരം ഒഴിവാക്കണം. അപ്രതീക്ഷിതമായി മനഃക്ലേശത്തിനു ഇടയാക്കുന്ന സംഭവങ്ങളുണ്ടാകും. ക്ഷേത്ര ദര്‍ശനം സാദ്ധ്യമാകും.

കന്നി - എല്ലാ കാര്യങ്ങള്‍ക്കും സ്വജനസഹായം പ്രതീക്ഷിക്കാം. വിലകൂടിയ വസ്തുക്കള്‍ സമ്പാദിക്കും. കാര്‍ഷികരംഗത്ത് മാറ്റങ്ങള്‍ വരുത്തും. ബിസിനസ്സ് രംഗത്തുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

തുലാം - ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ അലസത പ്രകടമാക്കും. മുന്‍കോപം നിയന്ത്രിക്കണം.

astrology

വൃശ്ചികം - കര്‍മ്മരംഗത്ത് എതിരാളികള്‍ കുറയും. സന്താനസുഖം, ബന്ധുഗുണം എന്നിവ ഉണ്ടാകും. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. സഹോദരങ്ങള്‍ക്ക് രോഗ സാദ്ധ്യത. ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തിക നേട്ടം ലഭിക്കും.

ധനു - പ്രശസ്തി വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും. തൊഴിലില്‍ നിന്നുള്ള ആദായം കുറയും. അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.

മകരം - പ്രതിസന്ധികളില്‍ പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കില്ല. മനോധൈര്യവും കാര്യവിജയവും ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

കുംഭം - ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. പുതിയ കൃതി പ്രസിദ്ധീകരിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. ആഘോഷവേളകളില്‍ പങ്കെടുക്കും. അപ്രതീക്ഷിത ഭാഗ്യലബ്ധി.

മീനം - അല്‍പ്പം ശ്രദ്ധിച്ചാല്‍ ആപത്തുകളില്‍ നിന്നു രക്ഷപെടാം. ബന്ധുക്കള്‍ അനുകൂലമായിരിക്കും. ദൂരെയാത്ര വേണ്ടിവരും. പിതാവില്‍ നിന്നും സഹായ സഹകരണം ലഭിക്കും. വകുപ്പുതല പരീക്ഷകളില്‍ ഉന്നതവിജയം നേടും. സര്‍ക്കാരില്‍ നിന്നും ആനുകൂല്യം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+