കുടുംബത്തില്‍ സുഖസൗഭാഗ്യങ്ങള്‍, ഈ രാശിക്കാർ പ്രശസ്തരാകും, സാമ്പത്തിക വിഷമം മാറും, രാശിഫലം
കർക്കിടകം രാശിക്കാർക്ക് ഏർപ്പെടുന്ന പ്രവർത്തികളിൽ വിജയമുണ്ടാകും. ഇവർക്ക് സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. എന്നാൽ ദു:ഖകരമായ വാർത്തകൾ ഇവർ കേൾക്കേണ്ടി വന്നേക്കും. ചിങ്ങം രാശിക്കാരുടെ വിദേശയാത്രാ മോഹം സഫലമാകും. രാശിഫലം വിശദമായി വായിക്കാം
മേടം - മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യം സംജാതമാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.

ഇടവം - കുടുംബസുഖം വര്‍ധിക്കും. ഉദരസംബന്ധമായ അസുഖം ഉണ്ടാകും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസത പ്രകടമാക്കും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷമുണ്ടാകും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.
മിഥുനം - സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ആഡംബരത്തിനായി പണം ചെലവഴിക്കും. യാത്രകള്‍ ക്ലേശകരമാകാനാണിട.
കര്‍ക്കടകം - പ്രവര്‍ത്തനവിജയം, സാമ്പത്തികലാഭം എന്നിവയുണ്ടാകും. വ്യവഹാരാദികളില്‍ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ദുഃഖകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. കഠിനാധ്വാനത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കും.
ചിങ്ങം - വിദേശയാത്രയ്ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കപ്പെടും. കൂട്ടുബിസിനസ്സില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉത്തരവാദിത്തങ്ങള്‍ നിശ്ചിത സമയത്തു നിറവേറ്റാന്‍ സാധിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം നേരിടും.
കന്നി - കുടുംബത്തില്‍ സുഖസൗഭാഗ്യങ്ങള്‍ ഉണ്ടാകും. പൊതുരംഗത്ത് പ്രശസ്തി ആര്‍ജിക്കാന്‍ കഴിയും. ദൈവികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധി വരെ മാറിക്കിട്ടും.

തുലാം - ഉദ്യോഗസ്ഥന്മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും. ചെലവുകള്‍ ക്രമാതീതമായി കൂടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ശത്രു ജയത്തിന് സാദ്ധ്യത. കേസുകളില്‍ വിജയം. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും.
വൃശ്ചികം - ബന്ധുഗുണവും സ്വജനസഹായവും പ്രതീക്ഷിക്കാം. മനഃസന്തോഷം ഉണ്ടാകും. കാര്യസാധ്യത്തിന് താമസം വരില്ല. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. അധിക ചെലവുകള്‍ കൂടും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും.
ധനു - ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസങ്ങളുണ്ടാകും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. അനാവശ്യ സംസാരം ഒഴിവാക്കണം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത.
മകരം - തൊഴില്‍രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി പ്രതീക്ഷിച്ചിരുന്ന സമ്പത്ത് കയ്യില്‍ വന്നുചേരും. സാഹസപ്രവൃത്തികള്‍ ഉപേക്ഷിക്കണം. ഊഹക്കച്ചവടത്തിലേര്‍പ്പെടും. ഏതുകാര്യത്തിനും മുന്നിട്ടിറങ്ങും. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കണം. പ്രതിസന്ധികളെ തരണം ചെയ്യാനാകും.
കുംഭം - മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. ജോലിക്കാര്‍ മുഖേന ധനനഷ്ടമുണ്ടാകും.
മീനം - ഗൃഹനിര്‍മ്മാണം ആരംഭിക്കും. കലാപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കാന്‍ കഴിയും. തൊഴില്‍രംഗത്തെ വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ കഴിയും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടും.












Click it and Unblock the Notifications