അഭീഷ്ടസിദ്ധി, സാമ്പത്തികനേട്ടം, അംഗീകാരം, ഈ നാളുകാർക്ക് ഭാഗ്യപ്പെരുമഴ തന്നെ, നാൾഫലം
തിരുവാതിര നാളുകാർ പണവുമായി യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണം. കാരണം ധനനഷ്ടത്തിന് സാധ്യതയുണ്ട്. അത്തം നാളുകാർക്ക് അപ്രതീക്ഷിതമായി ചില പ്രതിസന്ധികൾ നേരിടേണ്ടി വരും. ശത്രുക്കളുടെ എണ്ണം കൂടും. നാൾഫലം വായിക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - അഭീഷ്ടസിദ്ധി, സാമ്പത്തികനേട്ടം, അംഗീകാരം, യാത്രാഗുണം, സന്താനശ്രേയസ്സ് ഇവ ഫലം. ദൃശ്യമാധ്യമപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. ബന്ധുക്കളെ സഹായിക്കാന്‍ കഴിയും. ധനലാഭം, മനഃസുഖം ഉണ്ടാകും. ഭാര്യാസ്വത്ത് ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടം, രോഗവിഷമതകള്‍, മാതൃഗുണം ഇവ ഫലം. തൊഴില്‍രംഗത്ത് ആത്മാര്‍ത്ഥത പ്രകടിപ്പിക്കും. പൊതുവേ എല്ലാ കാര്യതത്തിലും അലസത പ്രകടമാക്കും. അശ്രദ്ധ മുഖേന ബിസിനസ്സില്‍ ധനനഷ്ടം സംഭവിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത, മനഃസന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും, സാമ്പത്തിക വര്‍ദ്ധനവ് ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - സര്‍വ്വകാര്യവിജയം, യാത്രാഗുണം, സന്താനഗുണം, ഉന്നതസ്ഥാനലബ്ധി ഇവ ഫലം. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദ്യോഗമാറ്റം ഇവ ഫലം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകള്‍ വര്‍ദ്ധിക്കും. കൂട്ടുകെട്ടുകള്‍ മൂലം പല വിഷമതകളും ഉണ്ടാകും. തൊഴില്‍രംഗത്ത് തടസ്സങ്ങളുണ്ടാകും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ ഉണ്ടാകും. നല്ല രീതിയില്‍ നടന്നിരുന്ന പല കാര്യത്തിനും തടസ്സം ഉണ്ടാകും. അപവാദാരോപണങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - ഗുണദോഷ സമ്മിശ്രാവസ്ഥ തുടരും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. യാത്രയില്‍ അലച്ചിനു സാധ്യത. ഉദ്യോഗത്തില്‍ സ്ഥാനമാറ്റം ഉണ്ടാകും. കച്ചവടാഭിവൃദ്ധി ദൃശ്യമാകും. സഹപ്രവര്‍ത്തകരുടെ ആനുകൂല്യം കുറഞ്ഞുവരുന്നതായി അനുഭവപ്പെടും. പുതിയ ഗൃഹം വാങ്ങാനോ ഗൃഹനിര്‍മ്മാണം ആരംഭിക്കാനോ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - സര്‍വ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, അലച്ചില്‍, മനഃക്ലേശം, യാത്രാതടസ്സം ഇവ ഫലം. മനഃക്ലേശത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. നിദ്രാഭംഗം അനുഭവപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - പൊതുവെ സര്‍വ്വകാര്യ വിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത. വ്യവഹാരാദികള്‍ അനുകൂലമായ തീരുമാനത്തില്‍ അവസാനിക്കും. മാനസികാസ്വാസ്ഥ്യം ഉണ്ടാകും. കൂട്ടുകാരുമായി പിണങ്ങാനിടയുണ്ട്.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച, ബന്ധു സമാഗമം, കാര്യസിദ്ധി, യാത്രാനേട്ടം ഇവ കാണുന്നു. ഭാര്യയുമായി ലഘുവായ തര്‍ക്കം ഉണ്ടാകും. മാനഹാനി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനം മുഖേന ധനനഷ്ടം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - കാര്യപരാജയം, അനാരോഗ്യം, യാത്രാക്ലേശം, മനഃസംഘര്‍ഷം, ധനക്ലേശം ഇവയൊക്കെ ഫലം. ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. സന്താന ശ്രേയസ്സ്, കാര്യവിജയം, മാതൃഗുണം ഇവ കാണുന്നു. ശത്രുക്കളില്‍ നിന്നും നിരന്തരമായ പീഡനം ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.












Click it and Unblock the Notifications