Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾക്ക് ഭാഗ്യദിനം, വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും, ഇന്നത്തെ നാൾ ഫലം അറിയാം

മേടരാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ വിചാരിച്ചത് പോലെ മുന്നോട്ട് പോകുമോ? ഇടവം രാശിക്കാർ ഇന്നൊരു കാര്യത്തിനിറങ്ങിയാൽ അത് സാധിക്കുമോ? രാശി പ്രകാരം
ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉണ്ടാകും എന്ന് അറിയാൻ ആകാംഷയില്ലേ?

ഒരു ദിവസത്തെ തലവരയൊന്നു മാറിയാൽ ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ വഴി മാറാം. ഓരോ ദിവസവും ശുഭകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കണം എന്ന് ആരാണ് ആഗ്രഹിക്കാത്തത്. നിങ്ങളുടെ വിശദമായ നാള്‍ ഫലം അറിയാം...

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) -

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) -

ബന്ധുക്കളുമായി നിലവിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. ഉദ്യോഗത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

നിസ്സാര കാര്യങ്ങളെ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടും. ഭാവികാര്യങ്ങളില്‍ ഉറച്ച തീരുമാനമെടുക്കും. ഈശ്വരാധീനത്താല്‍ ആപത്തുകള്‍ ഒഴിഞ്ഞുപോകും. ദമ്പതികള്‍ തമ്മില്‍ ഐക്യത്തോടെ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

പുതിയ തൊഴില്‍ ചെയ്യുവാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. ചിലര്‍ മനസ്സില്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ പെരുമാറും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തരങ്ങള്‍ ഏറ്റെടുക്കേണ്ടിവരും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസത കാണിക്കും. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കം. ഗൃഹനിര്‍മ്മാണത്തിന് തടസ്സങ്ങള്‍ ഉണ്ടാകും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. പെട്ടന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. സഹോദര ഗുണം ഉണ്ടാകും. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഇന്ന് ഒരു നൂതന സുഹൃത്ബന്ധം ഉടലെടുക്കും. സന്താനങ്ങളുടെ വിവാഹത്തിന് തീരുമാനമാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങള്‍ക്ക് രോഗസാധ്യത. യാത്രാഗുണം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. ജീവിതപങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

അനാവശ്യകാര്യങ്ങള്‍ക്കുപോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. ബന്ധുഗുണം ഉണ്ടാകും. മാതാവിന് രോഗ സാധ്യത കാണുന്നു. യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

സാമ്പത്തിക പ്രതിസന്ധിമാറും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ തീരുമാനത്തിലെത്തും. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് സാധിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാധ്യത. സാമ്പത്തിക ബാദ്ധ്യതകള്‍ കൂടാതെ സൂക്ഷിക്കണം. വാഹനത്തിന് അറ്റകുറ്റപ്പണി ആവശ്യമായി വരും. യാത്ര ആവശ്യമായി വരും. ആരോഗ്യം തൃപ്തികരമായിരിക്കും

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും. ശത്രുശല്യം ഉണ്ടാകും. പഴയകാല സുഹൃത്തിനെ കാണാന്‍ സാധിക്കും. സാമ്പത്തിക നേട്ടവും, വിദേശയാത്രാ സാഫല്യവും ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+