Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ദാമ്പത്യസുഖം, വിദേശത്ത് നിന്നും സന്തോഷ വാർത്ത കേൾക്കാം, രാശിഫലം

കർക്കിടകം രാശിക്കാർ പ്രതിസന്ധികളെ വളരെ മിടുക്കോടെ നേരിടും. ചിങ്ങം രാശിക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ തീരും. കന്നി രാശിക്കാരാകട്ടെ സാഹസികപ്രവർത്തികളിൽ ഏർപ്പെടും. രാശിഫലം വിശദമായി വായിക്കാം.

മേടം - വ്യവഹാര വിഷയങ്ങള്‍ ഉണ്ടാകും. പ്രതിബന്ധങ്ങള്‍ വര്‍ദ്ധിക്കും. ദൂരയാത്രകള്‍ മാറ്റിവയ്ക്കണം. പുത്രന്മാര്‍ മുഖേന നേട്ടം ഉണ്ടാകും. കര്‍മശേഷി പ്രകടിപ്പിക്കും. വീടിനോ വാഹനത്തിനോ റിപ്പയര്‍ ആവശ്യമായി വരും. സമൂഹത്തില്‍ പദവിയും അംഗീകാരവും ലഭിക്കും.

ഇടവം - ജോലി സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമാകും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും വിജയത്തിലെത്തിക്കും. ആത്മീയകാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കും. പ്രവര്‍ത്തന മണ്ഡലത്തില്‍ ഉയര്‍ച്ചയുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് അല്പം മന്ദതയുണ്ടാകാം. ചില പ്രധാനപ്പെട്ട കാര്യങ്ങളില്‍ മധ്യസ്ഥത വഹിക്കേണ്ടി വരും.

മിഥുനം - കര്‍മശേഷി പ്രകടിപ്പിക്കും. പിണങ്ങി നിന്നവരുമായി ഇണങ്ങും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്ക്കും. അന്യദേശങ്ങളില്‍ പോകാന്‍ അവസരം ഉണ്ടാകും. ഏതു കാര്യത്തിനും ദൈവാധീനം ഉണ്ടാകും. കാര്‍ഷികമേഖല ആദായകരമാകും. എതിരാളികളുമായി ഒത്തുതീര്‍പ്പിലെത്തും. ദേഹാരിഷ്ടതകള്‍ക്ക് കുറവുണ്ടാകും.

Today Horoscope in Malayalam

കര്‍ക്കടകം - പ്രതിസന്ധികളെ സമര്‍ത്ഥമായി മറികടക്കും. ദാമ്പത്യസുഖം വര്‍ധിക്കും. കലാകാരന്മാര്‍ക്ക് കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. ചില പ്രധാനപ്പെട്ട കാര്യങ്ങളില്‍ മധ്യസ്ഥത വഹിക്കേണ്ടി വരും. ജ്യേഷ്ഠസഹോദരന്മാര്‍ വളരെ അനുകൂലമായി പെരുമാറും.

ചിങ്ങം - ശത്രുക്കളെ കീഴ്‌പ്പെടുത്തും. സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. കുടുംബ കലഹത്തിനു സാധ്യത. സന്താന വിഷമങ്ങള്‍ മാറും. വിദേശത്തുനിന്നും സന്തോഷവാര്‍ത്തകള്‍ ശ്രവിക്കും. കര്‍മപ്രതിബന്ധം മറികടക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ സാധനം തിരികെ കിട്ടും. രോഗികള്‍ക്ക് അല്പം ആശ്വാസം ലഭിക്കും. വ്യാപാരരംഗത്തുള്ളവര്‍ക്ക് അനുകൂല സമയമാണ്.

കന്നി - സാഹസിക കൃത്യങ്ങളില്‍ ഏര്‍പ്പെടും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. യാത്രകൊണ്ട് പ്രയോജനമുണ്ടാകും. വാക്കുതര്‍ക്കങ്ങളില്‍ വിജയിക്കും. ദൈവിക കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. ദൈവിക കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. എല്ലാവരോടും പരുഷമായി പെരുമാറും.

തുലാം - കര്‍മപ്രതിബന്ധം മറികടക്കും. സ്ഥാനമാനങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. അസമയത്തുള്ള യാത്ര കഴിവതും ഒഴിവാക്കണം. രോഗികള്‍ക്ക് അല്പം ആശ്വാസം ലഭിക്കും. പദവിയോ, സമ്പത്തോ നഷ്ടപ്പെടുന്ന അവസ്ഥ വന്നുചേരാം. എല്ലാ കാര്യത്തിലും ജാഗ്രത പുലര്‍ത്തുക.

Today Horoscope in Malayalam

വൃശ്ചികം - കുറേക്കാലമായി വച്ചു പുലര്‍ത്തുന്ന ആഗ്രഹങ്ങള്‍ സാധിക്കും. അലങ്കാര വസ്തുക്കള്‍ സമ്പാദിക്കാനാകും. പൊതുപ്രവര്‍ത്തകര്‍ ആരോപണങ്ങളെ മറികടക്കും. സഹപ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ ചെയ്യും. കര്‍മരംഗത്ത് ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ധനു - ആര്‍ഭാടകാര്യങ്ങള്‍ നിയന്ത്രിക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ സൂക്ഷിക്കണം. കര്‍ഷകര്‍ക്ക് അനുകൂലമാണ്. ഔഷധസേവ ഫലിക്കും. കിട്ടാനുള്ള പണമോ വസ്തുക്കളോ അധീനതയില്‍ വന്നുചേരും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത.

മകരം - പാരമ്പര്യസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ് വര്‍ധിക്കും. ബിസിനസ്സുകാര്‍ക്കു നേട്ടങ്ങളുണ്ടാകും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. കുടുംബത്തില്‍ ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ മാറും. വിദേശത്തുള്ളവര്‍ തിരികെ നാട്ടിലെത്താന്‍ ശ്രമം തുടങ്ങും. പുതിയ ചില കരാറുകളില്‍ ഒപ്പുവയ്ക്കും.

കുംഭം - കര്‍ഷകര്‍ക്ക് അനുകൂലമാണ്. പ്രശ്‌നങ്ങളെ സമര്‍ത്ഥമായി നേരിടും. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. എടുത്തുചാടിയുള്ള പ്രവര്‍ത്തനം ആപത്താണ്. ആരോഗ്യനില വളരെ ശ്രദ്ധിക്കണം. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് നേതൃത്വപദവിയില്‍ ഉയരാന്‍ അവസരം ഉണ്ടാകും. പിതാവിനു ശ്രേയസ്സുണ്ടാകും.

മീനം - ഭാവിയില്‍ നേട്ടമുണ്ടാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കും. ബിസിനസ്സുകളില്‍ നിന്നും പ്രതീക്ഷിച്ച ആദായം കിട്ടിയെന്നു വരില്ല. പിതാവിനു ചില്ലറ രോഗസാധുത. വിദേശത്തുള്ളവര്‍ തിരികെ നാട്ടിലെത്താന്‍ ശ്രമം തുടങ്ങും. പുതിയ ജോലിക്ക് ശ്രമിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+