പണം പല വഴിയിലൂടെയും വരും, യാത്രകളിൽ നേട്ടം, ആഗ്രഹസാഫല്യം, നിങ്ങളുടെ ഇന്നത്തെ നാൾഫലം
ഉത്രാടം, തിരുവോണം, അവിട്ടം നാളുകാർക്ക് സ്വന്തം പ്രയത്നം കാരണം ഉയർച്ച ഉണ്ടാകും. ഇവർക്ക് ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. മാത്രമല്ല ഇന്ന് ഈ നാളുകാരിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കാര്യമായ സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. ഇന്നത്തെ നിങ്ങളുടെ നാൾഫലം വായിക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - അഭീഷ്ടസിദ്ധി, സാമ്പത്തികനേട്ടം, അംഗീകാരം, യാത്രാഗുണം, സന്താനശ്രേയസ്സ് ഇവ ഫലം. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥംലമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടം, രോഗവിഷമതകള്‍, മാതൃഗുണം ഇവ ഫലം. പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. മറ്റുള്ളവരുടെ വിശ്വസ്തതയ്ക്കു പാത്രമാകും. പുതിയ സംരംഭങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെ സഹായം ഉണ്ടാകും.
മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2) - യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത, മനഃസന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും, സാമ്പത്തിക വര്‍ദ്ധനവ് ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - സര്‍വ്വകാര്യവിജയം, യാത്രാഗുണം, സന്താനഗുണം, ഉന്നതസ്ഥാനലബ്ധി ഇവ ഫലം. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് നിയന്ത്രണം പാലിക്കണം. കുടുംബപ്രശ്‌നം പരിഹരിക്കപ്പെടും. അലസത വിട്ടു പ്രവര്‍ത്തിക്കാനുള്ള മനോഭാവം ഉണ്ടാകണം. ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദ്യോഗമാറ്റം ഇവ ഫലം. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു.
vastu tips:ഈ മൃഗങ്ങളേയോ പക്ഷിയേയോ വീട്ടില്‍ വളർത്തുന്നുണ്ടോ: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കണം
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ ഉണ്ടാകും. നല്ല രീതിയില്‍ നടന്നിരുന്ന പല കാര്യത്തിനും തടസ്സം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ വീഴ്ച പാടില്ല. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ഗുണദോഷ സമ്മിശ്രാവസ്ഥ തുടരും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. യാത്രയില്‍ അലച്ചിനു സാധ്യത. ഉദ്യോഗത്തില്‍ സ്ഥാനമാറ്റം ഉണ്ടാകും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - സര്‍വ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, അലച്ചില്‍, മനഃക്ലേശം, യാത്രാതടസ്സം ഇവ ഫലം. ആരോഗ്യസ്ഥിതി ഏറെക്കുറെ തൃപ്തികരമാകും. കുടുംബസൗകര്യം മെച്ചപ്പെടുത്താനാകും. സ്വന്തക്കാരുമായി അഭിപ്രായവ്യത്യാസത്തിനു സാധ്യതയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - പൊതുവെ സര്‍വ്വകാര്യ വിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച, ബന്ധു സമാഗമം, കാര്യസിദ്ധി, യാത്രാനേട്ടം ഇവ കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവില്ല.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - കാര്യപരാജയം, അനാരോഗ്യം, യാത്രാക്ലേശം, മനഃസംഘര്‍ഷം, ധനക്ലേശം ഇവയൊക്കെ ഫലം. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. സന്താന ശ്രേയസ്സ്, കാര്യവിജയം, മാതൃഗുണം ഇവ കാണുന്നു. ഭാവിക്കു പ്രയോജനപ്പെടുന്ന പദ്ധതി ആസൂത്രണം ചെയ്യും. ആരോഗ്യപ്രശ്‌നങ്ങളെ ഭയപ്പെടേണ്ടതില്ല. സാമ്പത്തികസ്ഥിതി അനുകൂലമാകും.












Click it and Unblock the Notifications