Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ഭാഗ്യമില്ല, ഏത് കാര്യത്തിന് ഇറങ്ങിയാലും കാശ് പോകും, ഇന്നത്തെ നാള്‍ ഫലം അറിയാം

രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉണ്ടാകും എന്ന് അറിയാൻ ആകാംഷയില്ലേ? ഓരോ ദിവസവും നിങ്ങളുടെ ഭാഗ്യം വ്യത്യാസപ്പെട്ടിരിക്കും. ഒരാളുടെ തലവര മാറാൻ ചിലപ്പോൾ നിമിഷങ്ങൾ മാത്രം മതി. നിങ്ങൾക്ക് ഭാഗ്യരേഖ തെളിഞ്ഞ ദിവസമാണെങ്കിൽ അത് മതി ജീവിതം തന്നെ മാറാൻ.

ധനസമ്പാദനത്തിൽ, ആരോഗ്യ കാര്യത്തിൽ, ബിസിനസ്സ് രംഗത്ത്, കുടുംബകാര്യങ്ങളിൽ, വരുമാന കാര്യത്തിൽ എന്താണ് നിങ്ങളുടെ രാശി ഫലം എന്ന് വിശദമായി വായിച്ചറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. ഏത് കാര്യത്തിന് ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവ് നേരിടും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

സന്താനങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാധ്യത. ഗൃഹത്തില്‍ മംഗളകര്‍മ്മം നടക്കും. അന്യരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി പെരുമാറണം. നഷ്ടപ്പെട്ടു എന്ന് കരുതിയ വസ്തുക്കള്‍ കോടതി മുഖാന്തരം തിരികെ ലഭിക്കും.

കര്‍ക്കടകം (പുണര്‍തം 3/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 3/4, പൂയം, ആയില്യം)

അധികചെലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശഷം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാധികള്‍ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാധ്യത. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉടലെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

എന്തും തുറന്നുപറയുന്ന സ്വഭാവം കാരണം ശത്രുത വര്‍ദ്ധിക്കും. പിതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. ശരീരത്തില്‍ വ്രണമോ പൊള്ളലോ ഉണ്ടാകാന്‍ സാധ്യത. സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ആരോഗ്യപരമായി അനുകൂലസമയം. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേടും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

രക്തസംബന്ധമായി അസുഖത്തിന് സാധ്യതയുണ്ട്. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. എല്ലാ കാര്യങ്ങള്‍ക്കും ചെറിയ അലസത പ്രകടമാക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

സന്താനങ്ങളാല്‍ കീര്‍ത്തി വര്‍ദ്ധിക്കും ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. അധികചെലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകട മാക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

യുവതികള്‍ വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. സഹോദരങ്ങളുമായോ സഹോദരസ്ഥാനിയരുമായോ ശത്രുതയ്ക്ക് സാദ്ധ്യത. തൊഴില്‍ മേഖന ആദായം വര്‍ദ്ധിക്കും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍നിന്നും രക്ഷപെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

അവിചാരിതമായി ധനനഷ്ടം ഉണ്ടാകും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. അനാവശ്യചെലവുകള്‍ വന്നു ചേരും. കുടുംബ കലഹങ്ങളില്‍ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കും. മാതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. പഴയ വാഹനം ലാഭത്തിന് വാങ്ങാന്‍ സാധിക്കും. അനാവശ്യം സംസാരം ഒഴിവാക്കണം. സന്താനങ്ങള്‍ മുഖേന മനഃസന്തോഷത്തിന് സാദ്ധ്യത. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

തൊഴില്‍രംഗത്ത് പലവിധ പരിവര്‍ത്തനങ്ങളും അനുഭവപ്പെടും. ഗൃഹനിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വരും വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ധിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുണ്യക്ഷേത്ര ദര്‍ശനം ഉണ്ടാകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+