യശസ് വര്‍ധിക്കും, മല്‍സര രംഗത്ത് മുദ്ര പതിപ്പിക്കും... ഈ രാശിക്കാര്‍ക്ക് സൗഹൃദം ഗുണം ചെയ്യും- നിത്യജ്യോതിഷം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക മ്പ) - കര്‍മവിജയം കാണുന്നു. ഉദ്ദിഷ്ടകാര്യസിദ്ധി, സൗഹൃദങ്ങള്‍ ഗുണം ചെയ്യുന്നതിന് സാധ്യത. യശസ്സ് വര്‍ധിക്കും. മത്സരരംഗത്ത് കഴിവ് തെളിയിക്കും.
ഇടവം (കാര്‍ത്തിക മ്ല, രോഹിണി, മകയിരം മ്മ) - സ്ഥാനപ്രാപ്തി കൈവരും. സര്‍ക്കാര്‍ ആനുകൂല്യം എളുപ്പത്തില്‍ ലഭിക്കും. എല്ലാ രംഗത്തും അഭിവൃദ്ധിയുണ്ടാകും. ബന്ധുഗുണം വന്നുചേരും. പുതിയ പ്രണയങ്ങള്‍ക്ക് സാധ്യത.
മിഥുനം (മകയിരം മ്മ, തിരുവാതിര, പുണര്‍തം മ്ല) - വസ്തുക്രിയവിക്രയം വന്നു ചേരും. കര്‍മ്മരംഗത്ത് അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ധനനഷ്ടങ്ങള്‍ ഉണ്ടാകാം. ദൂരയാത്രകള്‍ ഗുണകരമാകും. ഒരു ഉത്തമ ഗുരുവിനെ കണ്ടുമുട്ടും. ഇത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.
കര്‍ക്കടകം (പുണര്‍തം മ്പ, പൂയം, ആയില്യം) - ദൂരയാത്രകള്‍ ഗുണകരമാകും. കുടുംബത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും. കര്‍മമാറ്റം ഗുണം ചെയ്യും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കും. ഉദ്യോഗ സംബന്ധമായ യാത്രകള്‍ വേണ്ടി വരും.
ചിങ്ങം (മകം, പൂരം, ഉത്രം മ്പ) - കാര്യസാധ്യം ഉണ്ടാകും. ശരിയായ വ്യായാമത്തിലൂടെ ശാരീരിക അസ്വസ്ഥതകള്‍ മാറ്റാന്‍ സാധിക്കും. പുതിയ പദ്ധതികളില്‍ പണം മുടക്കും. ബന്ധുഗുണം വര്‍ദ്ധിക്കും. നൂതന ഗൃഹനിര്‍മ്മാണം തുടങ്ങും. മനസ്സ് വല്ലാതെ അസ്വസ്ഥ മാകും. പങ്കുകച്ചവടം ലാഭകരമാകും.

കന്നി (ഉത്രം മ്ല, അത്തം, ചിത്തിര മ്മ) - ധനപരമായി ശ്രദ്ധ പാലിക്കുക. ദൂരദേശയാത്രകള്‍ ആവശ്യമായി വരും. നന്നായി ശ്രദ്ധ പാലിക്കുക. പുതിയ തൊഴിലില്‍ പരിശ്രമം തുടങ്ങും. പൊതുവെ വിജയ സാധ്യത കാണുന്നു.
തുലാം (ചിത്തിര മ്മ, ചോതി, വിശാഖം മ്ല) - പുതിയ തൊഴിലില്‍ പരിശ്രമം തുടങ്ങും. ഭക്ഷണകാര്യങ്ങളില്‍ നിയന്ത്രണം പാലിക്കുക. സല്‍കീര്‍ത്തിയുണ്ടാകും. പലവിധ അപകടങ്ങളെ കരുതിയിരിക്കുക. മനോധൈര്യം വര്‍ധിക്കും.
വൃശ്ചികം (വിശാഖം മ്പ, അനിഴം, തൃക്കേട്ട) - മനോധൈര്യം വര്‍ധിക്കും. നേതൃത്വ ഗുണം വര്‍ധിക്കും. ദൂരദേശവാസത്തിനു സാധ്യത. പുതിയ തൊഴില്‍ മേഖലയില്‍ ശ്രമം നടത്തും. കുടുംബബാധ്യതകള്‍ വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധ വേണം.
ധനു (മൂലം, പൂരാടം, ഉത്രാടം മ്പ) - വ്യവഹാരങ്ങളില്‍ പരാജയഭീതി വേണ്ട. നേതൃഗുണം പ്രകടിപ്പിക്കും. കാര്യപ്രാപ്തി വര്‍ധിക്കും. തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. പുതിയ വാഹന സാധ്യത കാണുന്നു. സല്‍കീര്‍ത്തി വര്‍ധിക്കുന്ന സംഭവങ്ങളുണ്ടാകും.
മകരം (ഉത്രാടം മ്ല, തിരുവോണം, അവിട്ടം മ്മ) - ദൈവാധീനം ഉണ്ടാവും. ദാമ്പത്യ ഐക്യം ഉണ്ടാകും. കലാകാരന്മാര്‍ക്ക് ഉന്നതി ഉണ്ടാകും. ഭൂസ്വത്ത് ഇടപാടില്‍ വളരെ ശ്രദ്ധിക്കുക. അപ്രതീക്ഷിത ധനാഗമം ഉണ്ടാവും.
കുംഭം (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി മ്ല) - അപ്രതീക്ഷിത ധനാഗമം ഉണ്ടാവും. അസമയത്തുള്ള യാത്ര ഒഴിവാക്കണം. സന്താനങ്ങളുടെ വിവാഹത്തില്‍ തീരുമാനമാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനങ്ങള്‍ ഉണ്ടാവും. കുടുംബസുഖം ഉണ്ടാകും.
മീനം (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി) - പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനങ്ങള്‍ ഉണ്ടാവും. പ്രമോഷന്‍ സാധ്യത തടസ്സപ്പെടും. ശത്രുക്കളെ മിത്രങ്ങളാക്കാന്‍ സാധിക്കും. ദൈവാധീനം വര്‍ധിക്കും. ചിലവുകളില്‍ വളരെ നിയന്ത്രണം പാലിക്കണം.












Click it and Unblock the Notifications