Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് ഭാഗ്യദേവതയുടെ അനുഗ്രഹം പ്രകടമാകുന്ന സമയം, യാത്രകള്‍ വേണ്ടിവരും, അറിയാം നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക മ്പ) - പ്രവര്‍ത്തനരംഗത്ത് ഉയര്‍ച്ച ഉണ്ടാകും. ധനലാഭം ഉണ്ടാകും. ദൂരയാത്രകള്‍ ആവശ്യമായി വരും. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. സ്ഥാനലബ്ധി കൈവരും. ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. കുടുംബ സുഖം ഉണ്ടാകും.

ഇടവം (കാര്‍ത്തിക മ്ല, രോഹിണി, മകയിരം മ്മ) - കുടുംബ സുഖം ഉണ്ടാകും. സന്താനശ്രേയസ്സുണ്ടാകും. സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. പ്രസിദ്ധി വര്‍ദ്ധിക്കുന്നതാണ്. വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കും. കൂട്ടുകച്ചവടത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം.

മിഥുനം (മകയിരം മ്മ, തിരുവാതിര, പുണര്‍തം മ്ല) - വളരെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കും. സാമൂഹികരംഗത്ത് ആദരവും അംഗീകാരവും കൂടിക്കൂടി വരും. വരുമാനവര്‍ദ്ധനവ് ഉണ്ടാകും. എല്ലാ രംഗത്തും ഉയര്‍ച്ചയുണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് തടസ്സം ഉണ്ടാവാം. വളരെ ശ്രദ്ധയോടെ ചെയ്യണം.

കര്‍ക്കടകം (പുണര്‍തം മ്പ, പൂയം, ആയില്യം) - എല്ലാ രംഗത്തും ഉയര്‍ച്ചയുണ്ടാകും. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ക്കു സാധുത. സാമ്പത്തികനില മെച്ചപ്പെടും. യാത്രകള്‍ വേണ്ടിവരും. പൊതുവെ ഭാഗ്യദേവതയുടെ അനുഗ്രഹം പ്രകടമാകുന്ന സമയമാണ്. ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും. ധനമിടപാടുകള്‍ ശ്രദ്ധിയ്ക്കുക.

astrology

ചിങ്ങം (മകം, പൂരം, ഉത്രം മ്പ) - എല്ലാ രംഗത്തും പ്രവര്‍ത്തനശേഷി പ്രദര്‍ശിപ്പിക്കും. മേലുദ്യോഗസ്ഥരുമായി തര്‍ക്കത്തിനു നില്‍ക്കരുത്. വിദ്യാഭ്യാസരംഗത്ത് ഉയര്‍ച്ചയുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. കിട്ടേണ്ടുന്ന പണം കൈവശം വന്നുചേരാന്‍ കാലതാമസം നേരിടും. ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുക.

കന്നി (ഉത്രം മ്ല, അത്തം, ചിത്തിര മ്മ) - അവിചാരിത ക്ലേശങ്ങള്‍ വരും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ സാധിക്കും. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ ശ്രമം നടത്തുന്നതും വിജയിക്കുന്നതുമാണ്. സന്താനശ്രേയസ്സുണ്ടാകും.

തുലാം (ചിത്തിര മ്മ, ചോതി, വിശാഖം മ്ല) - സന്താനശ്രേയസ്സുണ്ടാകും. വിദേശത്തുള്ളവര്‍ അല്പം ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യുക. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. മാനസിക പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാം. ഉദ്യോഗത്തില്‍ സ്ഥിരത ലഭിക്കും.

വൃശ്ചികം (വിശാഖം മ്പ, അനിഴം, തൃക്കേട്ട) - മാനസിക പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാം. വീട് മോടിപിടിപ്പിക്കും. പൊതുജനങ്ങളുടെ ഇടയില്‍ വ്യക്തിത്വം പുലര്‍ത്തും. ഉയര്‍ന്ന സ്ഥാനം ലഭിക്കും. വിദേശത്തുള്ളവരുമായി ബന്ധപ്പെട്ട് ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കും. രോഗികള്‍ക്ക് ആശ്വാസം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം മ്പ) - കര്‍മഗുണം ഉണ്ടാകും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ നേടും. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കളമൊരുക്കുന്ന ഒരു ഗുരുസംഗമം ഉണ്ടാകും. നൂതന വാഹന സാധ്യത കാണുന്നു. അവ്യക്തമായ ദോഷഘടകങ്ങള്‍ നിങ്ങളുടെ കര്‍മമണ്ഡലത്തില്‍ കാണുന്നു. വളരെ ശ്രദ്ധിയ്ക്കുക.

മകരം (ഉത്രാടം മ്ല, തിരുവോണം, അവിട്ടം മ്മ) - അവ്യക്തമായ ദോഷഘടകങ്ങള്‍ നിങ്ങളുടെ കര്‍മമണ്ഡലത്തില്‍ കാണുന്നു. ഉന്മേഷം പകരുന്ന ചില എഴുത്തുകള്‍ ലഭിക്കും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. സമൂഹത്തില്‍ അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ലഭിക്കും.

കുംഭം (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി മ്ല) - സമൂഹത്തില്‍ അംഗീകാരം ലഭിക്കും. തൊഴില്‍ രംഗം പൊതുവെ മെച്ചപ്പെടും. സ്ന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. മനഃസുഖം കുറയും, കാര്യപരാജയത്തിനു സാധ്യത.

മീനം (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി) - മനഃസുഖം കുറയും. ഇന്ന് ഒരു നൂതന സുഹൃത്ബന്ധത്തിനു സാധ്യത. പിതൃശ്രേയസ്സുണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷനു സാധ്യത. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+