Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം സ്ഥലവും വാഹനവും, വേറെന്ത് വേണം, ഈ രാശിക്കാർക്ക് പലവിധത്തില്‍ സാമ്പത്തികനേട്ടം

മേടം - ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദി ഗുണം ഉണ്ടാകും. ചില കുടുംബസുഹൃത്തുക്കള്‍ എതിരാളിയാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും.

ഇടവം - രാഷ്ട്രീയക്കാര്‍ നേതൃപദവിയിലേക്ക് ഉയര്‍ത്തപ്പെടും. എല്ലാ കാര്യങ്ങള്‍ക്കും ബന്ധുസഹായം ഉണ്ടാകും. മാതാവിന്റെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. മാനസിക സംഘര്‍ഷം കൂടും. ആരോഗ്യപരമായി നല്ല കാലമല്ല.

Today Horoscope

മിഥുനം - സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

കര്‍ക്കടകം - ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മാറും. സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. വീടുവിട്ടു നില്‍ക്കാനിട വരും. ഉന്നതവിദ്യാഭ്യാസത്തിന് അനുകൂല സമയം. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും.

ചിങ്ങം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.

കന്നി - എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും. സഹപ്രവര്‍ത്തകരുടെ ആനുകൂല്യം വര്‍ധിക്കും. കുടുംബാന്തരീക്ഷം ശാന്തമാകും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്ത സംഗീതാദി കലകളില്‍ താത്പര്യം ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

Today Horoscope

തുലാം - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു.

വൃശ്ചികം - കര്‍മരംഗത്തു മാറ്റങ്ങളുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധക്കേണ്ട സമയമാണ്. വരുവുചെലവുകള്‍ ഒത്തുപോകും. ലഘുവായ അസുഖങ്ങള്‍ തലപൊക്കും. ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ കൂടും. ഗൃഹനിര്‍മ്മാണം നടത്തും.

ധനു - പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

മകരം - തൊഴില്‍ത്തര്‍ക്കങ്ങള്‍ സമര്‍ത്ഥമായി പരിഹരിക്കും. സല്‍ക്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. രാഷ്ട്രീയക്കാര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസമുണ്ടാകും. കര്‍മ്മ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

കുംഭം - വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. തര്‍ക്ക വിഷയങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രമിക്കണം.

മീനം - പ്രതിസന്ധികളില്‍ സുഹൃത്‌സഹായം ഉണ്ടാകും. കാര്യവിഘ്‌നങ്ങള്‍ മാറും. യാത്രാവേളയില്‍ വസ്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വികസ്വത്ത് വില്‍ക്കേണ്ടി വരും. വ്യാപാരവ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+