Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് വിദേശയാത്രകള്‍ ഉണ്ടാകും, ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും, നിത്യജ്യോതിഷഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കാര്‍ഷികമേഖല ആദായകരമാകും. എതിരാളികളുമായി ഒത്തുതീര്‍പ്പിലെത്തും. ദേഹാരിഷ്ടതകള്‍ക്ക് കുറവുണ്ടാകും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. വിദേശത്തുള്ളവര്‍ക്ക് വാരം ഗുണകരമാണ്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും.

ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

വാക്കുതര്‍ക്കങ്ങളില്‍ വിജയിക്കും. ദൈവിക കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. എല്ലാവരോടും പരുഷമായി പെരുമാറും. ഔദ്യോഗികമായി നേട്ടങ്ങളുണ്ടാകും. പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്യാന്‍ സാധിക്കും. ധാര്‍മിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

സഹപ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ ചെയ്യും. കര്‍മരംഗത്ത് ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും. പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം മറികടക്കും. സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും.

Today Horoscope in Malayalam

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. വിദേശയാത്രകള്‍ ഉണ്ടാകും. പ്രതിസന്ധികളെ സമര്‍ത്ഥമായി മറികടക്കും. ദാമ്പത്യസുഖം വര്‍ധിക്കും. കലാകാരന്മാര്‍ക്ക് കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

കര്‍മരംഗത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. പ്രതിസന്ധികളില്‍ ബന്ധസഹായം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബസുഖം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. യാത്രകൊണ്ടു പ്രയോജനമുണ്ടാകും.

കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര )

ബന്ധുക്കളുമായി രമ്യതയില്‍ വര്‍ത്തിക്കും. ദൂരയാത്രകള്‍ ഉണ്ടാകും. ജനസമ്മിതി വര്‍ധിക്കും. വീടുമോടിപിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. വ്യാപാരരംഗത്തു നല്ല പുരോഗതി.

തുലാക്കൂറ് (ചിത്തിര മ്മ, ചോതി, വിശാഖം മ്ല)

എടുത്തുചാടി തീരുമാനങ്ങളെടുക്കരുത്. സഹപ്രവര്‍ത്തകരില്‍നിന്ന് വിപരീത അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബശ്രേയസ്സ് വര്‍ധിക്കും. സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും. ധാരാളം യാത്രകളുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം.

Today Horoscope in Malayalam

വൃശ്ചികക്കൂറ് (വിശാഖം മ്പ, അനിഴം, കേട്ട)

മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പൊതുരംഗത്ത് ജനാനുകൂല്യം വര്‍ധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും. പുതിയ തൊഴില്‍ കണ്ടെത്തും. വീട്ടില്‍ ചില മംഗളകര്‍മങ്ങള്‍ നടക്കാനിടയുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

തൊഴില്‍ പ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യും. സല്‍ക്കര്‍മ്മങ്ങള്‍ ക്കായി സമയം ചിലവഴിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്കു വാരം അനുകൂലമാണ്. അകാരണമായി മനസ്സ് അസ്വസ്ഥമാകും. ക്രയവിക്രയങ്ങളിലൂടെ ധനാഗമം വര്‍ധിക്കും.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

സുഹൃത്തുക്കളില്‍നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. കാര്യസാധ്യം ഉണ്ടാകും. യാത്രകള്‍ പ്രയോജനകരമാകും. തര്‍ക്കവിഷയങ്ങള്‍ രമ്യതയില്‍ പരിഹരിക്കും. സന്താനങ്ങള്‍ പഠനരംഗത്തു മികവു പുലര്‍ത്തും. കര്‍മരംഗത്ത് ഊര്‍ജസ്വലത പ്രദര്‍ശിപ്പിക്കും.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

മനോധൈര്യം വര്‍ധിക്കും. കര്‍മരംഗത്ത് പ്രമോഷന്‍ പ്രതീക്ഷിക്കാം. കൃഷിക്കാര്‍ക്കു ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പുതിയ വാഹനം വാങ്ങാനുള്ള സാഹചര്യം ഒരുങ്ങും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ ദൂരയാത്രകള്‍ വേണ്ടിവന്നേക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

പുതിയ സംരംഭങ്ങള്‍ക്ക് ലഘുവായ തടസ്സങ്ങള്‍ ഉണ്ടാകും. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയം പ്രതീക്ഷിക്കാം. പ്രവര്‍ത്തനരംഗം ശക്തമാകും. ആരോഗ്യപുഷ്ടി, മനഃസമാധാനം എന്നിവ ഉണ്ടാകും. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+