Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് ഇന്ന് ഭാഗ്യം പരീക്ഷിക്കാം, വിജയം ഉറപ്പ്, എടുത്ത് ചാടിയാൽ പണികിട്ടും, ഇന്നത്തെ നാൾഫലം

മേടം - ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത. ശത്രുതയിലുള്ളവര്‍ നിമിത്തം ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. പിതൃശ്രേയസ്സുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നതു നിമിത്തം മനഃക്ലേശത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും.

ഇടവം - കുടുംബ സാഹചര്യങ്ങള്‍ പുഷ്ടിപ്പെടുത്താന്‍ കഴിയും. വേണ്ടപ്പെട്ടവരുടെ മംഗളകര്‍മ്മങ്ങളില്‍ പങ്കാളിയാകും. ഭക്ഷണം, താമസം മുതലായവ സുഖകരമാകും. വസ്തു സംബന്ധമായ കാര്യങ്ങള്‍ക്കു കാലം ഗുണകരമല്ല. സഹോദരങ്ങളില്‍നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും.

മിഥുനം - യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. മാതാവിന്റെ ആരോഗ്യനില വളരെ മോശമാകാന്‍ സാധ്യത. ജോലിയില്‍ സ്ഥിരത ലഭിക്കും.

Today Horoscope in Malayalam

കര്‍ക്കടകം - പുതിയ ചില കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. മറ്റുള്ളവരില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനാകും. പിതാവില്‍നിന്നു കൂടുതല്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സഹായങ്ങള്‍ എളുപ്പം ലഭ്യമാകും. പെട്ടെന്ന് യാത്രകള്‍ വേണ്ടിവരും.

ചിങ്ങം - ബന്ധുബലം വര്‍ധിക്കും. മുന്‍കോപം ഉപേക്ഷിക്കണം. ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടി വരും. ഉദ്യോഗാര്‍ഥം യാത്ര ചെയ്യേണ്ടി വരും. നല്ല സാമ്പത്തിക സ്ഥിതി കൈവരും. ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടാതെ സൂക്ഷിക്കുക.

കന്നി - അധ്യാപകര്‍ക്കും അഭിഭാഷകര്‍ക്കും നല്ല സമയമാണ്. വേണ്ടപ്പെട്ടവരെ അബന്ധങ്ങളില്‍നിന്നു രക്ഷിക്കാനാവും. ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.

തുലാം - നല്ല സാമ്പത്തിക സ്ഥിതി കൈവരും. എടുത്തുചാട്ടം നിമിത്തം പല പ്രശ്‌നത്തിനും സാധ്യത. കുടുംബഐക്യം ഉണ്ടാകും. യാത്രാ വിഘ്‌നങ്ങള്‍ മാറും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. ജോലി സാധ്യത കാണുന്നു.

Horoscope in Malayalam

വൃശ്ചികം - ഭൂമിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാന്‍ പ്രയാസപ്പെടും. അന്യരുടെ കാര്യങ്ങള്‍ക്കുവേണ്ടി അനാവശ്യമായി വേവലാതിപ്പെടും. കനത്ത ചില വെല്ലുവിളികളെ നേരിടേണ്ടിവരും.

ധനു - കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. കോപം നിയന്ത്രിക്കണം. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യത. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയില്ല.

മകരം - പ്രതീക്ഷകള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കും. കലഹപ്രിയത നിയന്ത്രിക്കണം. അഭിപ്രായം എവിടെയും തുറന്നു പറയും. കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും. ഭാഗ്യപരീക്ഷണങ്ങള്‍ വിജയകരമാകും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവു നേടും.

കുംഭം - ബന്ധുക്കളുമായി പിണങ്ങാന്‍ സാധ്യത. കലാ പ്രകടനങ്ങളില്‍ ശോഭിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം കൂടും. പഠനരംഗത്തു തടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ബന്ധുക്കളുമായി സമാഗമം കാണുന്നു.

മീനം - ഗുരുജനങ്ങളെ കണ്ടുമുട്ടും. വേണ്ടപ്പെട്ട ചിലരുടെ അകല്‍ച്ച മനസ്സിനെ അസ്വസ്ഥമാക്കും. പരീക്ഷകള്‍ വിജയപ്രദമാകും. സ്വന്തം നിലപാടുകള്‍ ശരിയാണെന്നു തോന്നും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+