Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർ സുഹൃത്തുക്കളെ സൂക്ഷിക്കണം, ധനനഷ്ടവും മാനഹാനിയും, നിങ്ങളുടെ ഇന്നത്തെ നാള്‍ ഫലം

മേടരാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ വിചാരിച്ചത് പോലെ മുന്നോട്ട് പോകുമോ? ഇടവം രാശിക്കാർ ഇന്നൊരു കാര്യത്തിനിറങ്ങിയാൽ അത് സാധിക്കുമോ? രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉണ്ടാകും എന്ന് അറിയാൻ ആകാംഷയില്ലേ? ആരോഗ്യ കാര്യത്തിൽ, ബിസിനസ്സ് രംഗത്ത്, കുടുംബകാര്യങ്ങളിൽ, വരുമാന കാര്യത്തിൽ എന്താണ് നിങ്ങളുടെ രാശി ഫലം എന്ന് വിശദമായി വായിച്ചറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സഹപ്രവര്‍ത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സുഹൃത്തുക്കള്‍ മുഖേന അപകീര്‍ത്തിക്കും ധനനഷ്ടത്തിനും സാദ്ധ്യതയുണ്ട്. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. മേലുദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

കര്‍ക്കടകം (പുണര്‍തം 3/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 3/4, പൂയം, ആയില്യം)

പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. എല്ലാ കാര്യത്തിലും ജാഗ്രത പുലര്‍ത്തണം. നിദ്രാഭംഗം ഉണ്ടാകും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം 3/4)

ചിങ്ങം (മകം, പൂരം, ഉത്രം 3/4)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 1/4)

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 1/4)

ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. തൊഴില്‍ സ്ഥാപനത്തില്‍ നിന്നും പലവിധ പ്രശ്‌നങ്ങളുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

തുലാം (ചിത്തിര 1/4, ചോതി, വിശാഖം 1/2)

തുലാം (ചിത്തിര 1/4, ചോതി, വിശാഖം 1/2)

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാര്‍തഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. കുടുംബത്തില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്‌ക്കോ സാദ്ധ്യത.

വൃശ്ചികം (വിശാഖം 3/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 3/4, അനിഴം, തൃക്കേട്ട)

വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. പുതിയ തൊഴില്‍ ചെയ്യാനുള്ള താത്പര്യം കൂടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. പത്ര പ്രവര്‍ത്തകര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 3/4)

ധനു (മൂലം, പൂരാടം, ഉത്രാടം 3/4)

ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യ പിണക്കത്തിന് സാദ്ധ്യത. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാദ്ധ്യത. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് സന്തോഷത്തിന് വകയുണ്ട്.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

ജോലികള്‍ യഥാസമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിയും. സംസാരം പരുഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുതിയ സുഹൃത്ത് ബന്ധം മഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.

മീനം (പൂരുരുട്ടാതി 3/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 3/4, ഉതൃട്ടാതി, രേവതി)

മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പരീക്ഷാദികളില്‍ പ്രതീക്ഷിക്കു ന്നത്ര വിജയമുണ്ടാകില്ല. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചുവേണം. ഓഹരി വിപണിയിലോ ഊഹക്കച്ചവടത്തിലോ ഏര്‍പ്പെടാതിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+