Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരു കാര്യം നടക്കും, വരുമാനം വർധിക്കും, നിങ്ങളുടെ രാശിഫലം ഇതാ

മേടം - കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തില്‍ സമാധാനം നിലനില്‍ക്കും. സന്താനശ്രേയസ്സും കുടുംബ ഐക്യവും ഉണ്ടാകും. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാധ്യത. മനസ്സിലുള്ള പല പദ്ധതികള്‍ക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും.

ഇടവം - തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കണം. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മോശമാകും. കടബാധ്യതകള്‍ ഉണ്ടാകും. ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് കടുത്ത വിമര്‍ശനം നേരിടും.

മിഥുനം - നേതൃഗുണം ഉണ്ടാകും. കലാരംഗത്തെ പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. തീര്‍ത്ഥ യാത്രകള്‍ ഉണ്ടാകും. കേസുകള്‍ ഒത്തുതീര്‍പ്പാകും.

Today Horoscope in Malayalam

കര്‍ക്കടകം - ബന്ധുജനങ്ങളുമായി പിണങ്ങും. കലാരംഗത്ത് അവസരങ്ങള്‍ നഷ്ടപ്പെടും. വീട്ടില്‍നിന്ന് അകന്നു താമസിക്കും. ജനാനുകൂല്യം കുറയും. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമനം സ്ഥിരപ്പെട്ടു കിട്ടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

ചിങ്ങം - സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. കാര്യവിജയവും, കര്‍മരംഗത്തെ ഉയര്‍ച്ചയും നിമിത്തം മനഃശാന്തി കൈവരും. ബന്ധുവിരോധം ഉണ്ടാകും. വാഹന സംബന്ധമായി പണച്ചെലവുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.

കന്നി - സംഘടനാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ബന്ധുഗുണം ഉണ്ടാകും. വാഹന റിപ്പയര്‍ വേണ്ടിവരും. മാതാവിന്റെ അഭിപ്രായം മാനിക്കണം. നേതൃഗുണം പ്രകടിപ്പിക്കും. കര്‍മമേഖല വിപുലീകരിക്കും. സുഹൃത്‌സഹായം ഉണ്ടാകും. ക്രയവിക്രയങ്ങളിലേര്‍പ്പെടും. ബന്ധുവിരോധം ഉണ്ടാകും.

തുലാം - ആരോഗ്യകാര്യത്തിലെ അശ്രദ്ധമൂലം പ്രശ്‌നത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും.

Today Horoscope in Malayalam

വൃശ്ചികം - മനോവ്യാകുലതകള്‍ മാറും. ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും.

ധനു - വരുമാന വര്‍ധനയുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. യാത്രയ്ക്കിടയില്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും. വിവേകത്തോടെ പ്രവര്‍ത്തിക്കുക.

മകരം - കര്‍മനേട്ടങ്ങള്‍ വര്‍ധിക്കും. ചെലവുകള്‍ നിയന്ത്രിക്കും. ശത്രുക്കളുമായി രമ്യതയില്‍ എത്തും. കര്‍മ്മസംബന്ധമായി അഭിവൃദ്ധി ഉണ്ടാകും. ഗൃഹനിര്‍മ്മാണം കൃത്യ സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. ജോലിയിലുള്ള ഉയര്‍ച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. പ്രയാസമെന്നു തോന്നിയ പല സംഗതികളും വളരെ വേഗത്തില്‍ ചെയ്യും.

കുംഭം - കുടുംബസുഖം ഉണ്ടാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ മാറും. ധനസമൃദ്ധി ഉണ്ടാകും. നടപ്പാകുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു കാര്യത്തിന് തടസ്സം ഉണ്ടായേക്കും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. ആഡംബരപ്രിയം പ്രകടിപ്പിക്കും. ഉന്നതവ്യക്തികളെ പരിചയപ്പെടും.

മീനം - കൂട്ടുകെട്ടുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ രോഗം മാറും. ദാനധര്‍മ്മങ്ങള്‍ ചെയ്യണം. പഠനരംഗത്തു ശോഭിക്കാനാകും. കാര്‍ഷികരംഗത്തുള്ളവര്‍ക്കു നല്ല വാരമാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. മനസ്സു ശാന്തമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+