സര്‍വ്വകാര്യവിജയം, സന്തോഷം, യാത്രാസുഖം, ലക്ഷ്യപ്രാപ്തി, ഉന്നതസ്ഥാനലബ്ധി, ഈ നാളുകാർക്ക് കോളടിച്ചു
മേടം - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. സര്‍ക്കാര്‍ നിയമനത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ തടസം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടം ഉണ്ടാകും. പൂര്‍വികസ്വത്ത് സംബന്ധമായ അഭിപ്രായവ്യത്യാസം ഉണ്ടാകും.
ഇടവം - പ്രവര്‍ത്തനരംഗത്തു ശ്രദ്ധ ആവശ്യമാണ്. അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ്സ് വര്‍ധിക്കും. സര്‍വ്വകാര്യവിജയം, സന്തോഷം, യാത്രാസുഖം, ലക്ഷ്യപ്രാപ്തി, ഉന്നതസ്ഥാനലബ്ധി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത.
മിഥുനം - ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നിലവിലുണ്ടായിരുന്ന വിവാഹാലോചന തീര്‍ച്ചപ്പെടുത്തും. മതപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും.

കര്‍ക്കടകം - മുതിര്‍ന്നവരോടു ശ്രദ്ധിച്ചു പെരുമാറണം. ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പണം കടം കൊടുക്കും. സര്‍വ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദരവൈഷമ്യങ്ങള്‍ ഇവ ഉണ്ടാകും. മധ്യാഹ്നശേഷം മാറ്റം വരുന്നതാണ്.
ചിങ്ങം - വിനോദങ്ങളില്‍ പങ്കെടുക്കും. പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. ഉച്ചയ്ക്കുശേഷം ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.
കന്നി - ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാതാവിന്റെ ഇഷ്ടങ്ങള്‍ നിറവേറ്റും. പല രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകും. കുടുംബകലഹം, മനഃക്ലേശങ്ങള്‍, സാമ്പത്തിക നഷ്ടങ്ങള്‍ ഇവ വന്നു ഭവിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.
തുലാം - വിദേശത്ത് നിന്നും നാട്ടില്‍ വരാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ചില ബുദ്ധിമുട്ടുകള്‍ വരാം.

വൃശ്ചികം - ശരീരക്ഷീണം അനുഭവപ്പെടും. ഭൂമി സംബന്ധമായ ഇടപാടുകള്‍ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. കാര്യപരാജയം, അഭിമാന നഷ്ടങ്ങള്‍, അനാരോഗ്യം, യാത്രാക്ലേശം, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഫലമാകുന്നതാണ്.
ധനു - പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ മറുപടി ലഭിക്കും. അനാവശ്യ ചിന്തകള്‍ക്ക് മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.
മകരം - വാഹന ഇടപാടില്‍ ലാഭം ഉണ്ടാകും. പണച്ചെലവ് അധികരിക്കും. പഠനരംഗത്തു ശോഭിക്കാന്‍ കഴിയും. പുതിയ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കും. സകലകാര്യവിജയം, കീര്‍ത്തി, ബഹുമതികള്‍, സുഹൃദ്‌സമാഗമം, ധനപരമായ നേട്ടങ്ങള്‍ ഇവ ഉണ്ടാകുന്നതാണ്.
കുംഭം - കുടുംബത്തില്‍ അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒരുമിക്കും. ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത പ്രകടമാക്കും.
മീനം - യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും. സ്വത്തുതര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും. ഉദ്ദിഷ്ടകാര്യസിദ്ധി, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ദിനമധ്യത്തിനു ശേഷം, ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്.












Click it and Unblock the Notifications