ഈ രാശിക്കാർക്ക് എല്ലാത്തിലും വിജയം, വാഹനലാഭം, ധനാഭിവൃദ്ധിയും സ്ഥാനമാനങ്ങളും, രാശിഫലം
മേടം - പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കും. രാഷ്ട്രീയരംഗത്ത് എതിരാളികള്‍ വര്‍ധിക്കും. ചെറുയാത്രകള്‍ വേണ്ടത്ര സുഖകരമാകണമെന്നില്ല. വസ്തുക്കച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. ചുമതലകള്‍ വര്‍ധിക്കും.
ഇടവം - വ്യാപാരികള്‍ക്ക് വാരം ഗുണകരമല്ല. സഹോദരങ്ങള്‍ അനുകൂലമായി പെരുമാറും. പരിശ്രമത്തിനനുസരിച്ച് വിജയമുണ്ടാകും. ഗൃഹത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തും, സന്താനഗുണവും, യാത്രാനേട്ടവും ഫലം. നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.
മിഥുനം - പല കാര്യത്തിലുമുണ്ടായിരുന്ന തടസ്സം മാറും. അധ്വാനഫലം ലഭിച്ചു തുടങ്ങും. വിദേശയാത്രാമോഹം സഫലമാകും. സ്ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. പ്രധാനപ്പെട്ട യാത്രകള്‍ വേണ്ടിവരും. വരവില്‍ കവിഞ്ഞ ചെലവുണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാവും.

കര്‍ക്കടകം - പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മനോധൈര്യം വര്‍ധിക്കും. കൃഷിക്കാര്‍ക്ക് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ധനാഗമം ഉണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ഉണ്ടാകും. വീഴ്ചകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം.
ചിങ്ങം - സ്ത്രീജനങ്ങള്‍ മുഖേന സഹായം ലഭിക്കും. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. സ്ഥാനമാനങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാകും. കുടുംബത്തില്‍ സമാധാനം, ബിസിനസ്സില്‍ നിന്ന് വരുമാന വര്‍ധന, ഉദ്യോഗത്തില്‍ സ്ഥലംമാറ്റത്തിന് സാധ്യത.
കന്നി - സ്ത്രീജനങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. പൊതുവേ സന്തോഷകരമായ പരിതസ്ഥിതിയായിരിക്കും. മേലധികാരികളില്‍ നിന്നും അനുകൂലസ്ഥിതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അന്തസ്സ് വര്‍ദ്ധിക്കും. കൂട്ടുബിസിനസ്സില്‍ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല.
തുലാം - ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. വസ്തുവാഹനാദികള്‍ സ്വന്തമാക്കാന്‍ തോന്നും. സഹോദരനുമായുള്ള പിണക്കം തീരും. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കും. ദാമ്പത്യപ്രശ്‌നത്തിന് സാധ്യത. വാക്തര്‍ക്കത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം, ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

വൃശ്ചികം - ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. വിദേശത്തുള്ളവര്‍ക്ക് വാരം ഗുണകരമാണ്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ച, സാമ്പത്തികനില മെച്ചപ്പെടും, ദാമ്പത്യത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. യാത്രാ ഗുണം ഉണ്ടാകും. ഗൃഹത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. മാതൃഗുണം ഉണ്ടാകും.
ധനു - സല്‍കര്‍മ്മങ്ങളില്‍ ഏര്‍പ്പെടും. നേത്രരോഗങ്ങള്‍ ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതുസുഹൃത്തുക്കളെ സമ്പാദിക്കും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. സന്താനഗുണം ഉണ്ടാകും.
മകരം - ഔദ്യോഗികമായി നേട്ടങ്ങളുണ്ടാകും. പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്യാന്‍ സാധിക്കും. ധാര്‍മിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. വാഹനലാഭം ഉണ്ടാകും. സ്വന്തം കഴിവിനാല്‍ പല കാര്യങ്ങളും വിജയത്തിലെത്തിക്കാന്‍ സാധിക്കും
കുംഭം - പ്രധാനപ്പെട്ട യാത്രകള്‍ തീരുമാനിക്കും. പുതിയ പ്രവര്‍ത്തനം തുടങ്ങാന്‍ പറ്റിയ സമയമല്ല. കാര്‍ഷികരംഗത്തുള്ളവര്‍ക്ക് സാമ്പത്തികോന്നതി ഉണ്ടാകും.
വ്യവഹാര വിഷയങ്ങള്‍ ഉണ്ടാകും. അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
മീനം - പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും. പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം മറികടക്കും. സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും. പിതൃഗുണം ഉണ്ടാകും. പുതിയ കരാറു കളില്‍ ഒപ്പുവയ്ക്കും. സാഹിത്യകാരന്മാര്‍ക്ക് അംഗീകാരം ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളായി പെരുമാറും.












Click it and Unblock the Notifications