പരീക്ഷകളില്‍ വിജയിക്കും, വ്യാപാരം ലാഭകരമാകും, സന്തോഷവാര്‍ത്ത കേള്‍ക്കും, ദാമ്പത്യ സന്തോഷം, നാൾഫലം
മേടം - സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ധിക്കും. കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം പ്രയാസങ്ങള്‍ ഉണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.
ഇടവം - യുവജനങ്ങളുടെ വിവാഹം തീരുമാനിക്കും. ഉപരിപഠനത്തിനു ശ്രമിക്കും. വ്യാപാരം ലാഭകരമാകും. സന്തോഷവാര്‍ത്ത കേള്‍ക്കും.
മിഥുനം - കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഓര്‍മ്മക്കുറവുമൂലം വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.

കര്‍ക്കടകം - ചെലവുകള്‍ കുറയ്ക്കും. കലാരംഗത്ത് അവസരങ്ങള്‍ ലഭിക്കും. പരീക്ഷകളില്‍ വിജയിക്കും. വിഷമാവസ്ഥകളെ സമര്‍ത്ഥമായി കൈകാര്യം ചെയ്യും.
ചിങ്ങം - സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. തമ്മില്‍ അകന്നു നിന്നിരുന്ന ദമ്പതികള്‍ യോജിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്തത വഹിക്കാനിട വരും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധക്കള്‍ മുഖേന പരിഹരിക്കും.
കന്നി - സഹോദരഗുണം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കും.
തുലാം - സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് സാധ്യത, ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

വൃശ്ചികം - വിദ്യാര്‍ത്ഥികള്‍ക്കു ശോഭിക്കാന്‍ കവിയും. മനഃസുഖം ഉണ്ടാകും. ക്രയവിക്രയത്തില്‍ നേട്ടം ഉണ്ടാകും. യാത്രകള്‍ പ്രയോജനകരമാകും.
ധനു - നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനലബ്ധിക്ക് ഭാഗ്യം. കരാറടിസ്ഥാനത്തിലുള്ള പ്രവൃത്തികള്‍ ഏറ്റെടുത്താല്‍ അമിതവ്യയം ഉണ്ടാകും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
മകരം - ശരിയായ തീരുമാനങ്ങള്‍ എടുക്കും. ദാമ്പത്യ സന്തോഷം ഉണ്ടാകും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. പുതിയ തൊഴില്‍ കണ്ടെത്തും.
കുംഭം - പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. മാതൃ ബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.
മീനം - വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ പങ്കാളിയെ ലഭിക്കും. കാര്‍ഷിക നഷ്ടങ്ങള്‍ ഉണ്ടാകും. വാഹനം മാറ്റിവാങ്ങാന്‍ ശ്രമിക്കും.












Click it and Unblock the Notifications