Get Updates
Get notified of breaking news, exclusive insights, and must-see stories!

മനസ്സിലെ ആ ആഗ്രഹം സാധിക്കും, അബദ്ധത്തിൽ ചെന്ന് ചാടാനും സാധ്യത, നിത്യജ്യോതിഷഫലം അറിയാം

astrology

ചിങ്ങം രാശിക്കാരിൽ തൊഴിൽരഹിതരായ ആളുകൾക്ക് ജോലി ലഭിക്കാൻ ബുദ്ധിമുട്ട് നേരിടും. ഇവർ സംസാരത്തിൽ ശ്രദ്ധ പാലിക്കണം. ഈ രാശിക്കാർക്ക് വരവിനേക്കാളും ചിലവ് വർധിക്കുകയും ചെയ്യും.

ചിലർക്ക് ഇന്നത്തെ ദിവസം ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ സാധിക്കും. കുടുംബത്തിൽ ചില വിഷമതകൾ ഉടലെടുത്തേക്കും. ആലോചിക്കാതെ പ്രവർത്തിച്ചാൽ അബദ്ധത്തിൽ ചെന്ന് ചാടും. നിത്യജ്യോതിഷഫലം വായിക്കാം.

മേടം

മേടം

പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗ ശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും.

ഇടവം

ഇടവം

കര്‍മവിജയം കാണുന്നു. ബാധ്യതകളില്‍ നിന്നു മോചനം ലഭിക്കും. രാഷ്ട്രീയക്കാര്‍ വിമര്‍ശനപാത്രമാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും.

മിഥുനം

മിഥുനം

ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂര യാത്രയ്ക്ക് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദികലകളില്‍ താത്പര്യം വര്‍ദ്ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.

കര്‍ക്കടകം

കര്‍ക്കടകം

കൃഷി ആദായകരമാകും. കുടുംബച്ചെലവു നിയന്ത്രിക്കാന്‍ സാധിക്കും. നേതൃപരമായ കഴിവു പ്രകടിപ്പിക്കും. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തിലും സാമ്പത്തികനേട്ടമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ചെയ്യുന്ന തൊഴിലില്‍ തൃപ്തി ഉണ്ടാകില്ല.

ചിങ്ങം

ചിങ്ങം

വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും.

കന്നി

കന്നി

കച്ചവടാഭീവൃദ്ധി ഉണ്ടാകും. പഠനകാര്യത്തില്‍ ശ്രദ്ധക്കുറവു പാടില്ല. പുതിയ സംരംഭങ്ങള്‍ക്കു ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ മൂലം സന്തോഷിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടരുത്. മനഃക്ലേശം മാറിക്കിട്ടും. ലാഭാനുഭവങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനലബ്ധിക്കായി കാത്തിരിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യത്തില്‍ ഉത്സാഹം പ്രകടമാക്കും.

തുലാം

തുലാം

വിവാഹ സംബന്ധമായി നിര്‍ണായക തീരുമാനമെടുക്കും. ആഗ്രഹ സാഫല്യം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണ ലാഭം ഉണ്ടാകും.

വൃശ്ചികം

വൃശ്ചികം

ഭൂസ്വത്തു സംബന്ധമായ ഇടപാടു നടത്തും. കുടുംബത്തില്‍ നേരിയ അസ്വസ്ഥത ഉണ്ടാകും. ഉദരവിഷമം മാറും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയും. സന്താനശ്രേയസ്സ്, മനഃസുഖം എന്നിവ ഉണ്ടാകും. നേത്രരോഗങ്ങള്‍ക്ക് കുറവുണ്ടാകും.

ധനു

ധനു

ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. ആലോചിക്കാതെ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍ ചെന്നു പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും.

മകരം

മകരം

കര്‍മസംബന്ധമായി ദൂരയാത്ര വേണ്ടിവന്നേക്കും. ബിസിനസ്സില്‍ വിശ്വസ്ത പങ്കാളിയെ ലഭിക്കും. എല്ലാറ്റിലും കൂടുതല്‍ ശ്രദ്ധ നന്ന്. ഗുണകരമായ വിവാഹാലോചന വരും. ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ് അസ്വസ്ഥപ്പെടും. സന്താനങ്ങള്‍ക്ക് വിദേശത്ത് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്.

കുംഭം

കുംഭം

സര്‍വ്വകാര്യ വിജയം, പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകും. അനാഥാലയങ്ങള്‍ക്കായി പണം ചെലവഴിക്കും. പിതാവിന് അനുഭവപ്പെട്ടിരുന്ന ശാരീരിക ക്ലേശങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

മീനം

മീനം

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായവും സഹകരണവും ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്കു ജനസമ്മിതി വര്‍ധിപ്പിക്കാന്‍ സാധിക്കും. ആരോഗ്യകാര്യങ്ങളില്‍ ഉത്കണ്ഠ വേണ്ട. അസാമാന്യമായ കര്‍മ്മകുശലത ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ ക്ലേശം അനുഭവപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+