ഈ രാശിക്കാരുടെ സാമ്പത്തികം കുതിക്കും, വാഹനലാഭം ഉണ്ടാകും, ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം, രാശിഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - സ്ത്രീകള്‍ക്ക് ആഭരണങ്ങളും, ആഡംബര വസ്തുക്കളും അധീനതയില്‍ വന്നുചേരും. ബിസിനസ്സില്‍ പുരോഗതി കൈവരും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ആരോഗ്യം മെച്ചപ്പെടും. ബന്ധുജന സഹായം ഉണ്ടാകും. ദാമ്പത്യജീവിതം സുഖപ്രദമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2) - മേലധികാരികളില്‍ നിന്നും അനുകൂലസ്ഥിതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അന്തസ്സ് വര്‍ദ്ധിക്കും. കൂട്ടുബിസിനസ്സില്‍ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ അന്തസ്സ് വര്‍ദ്ധിക്കും. ബന്ധുജന വിയോഗം മനസ്സിന് വിഷമമുണ്ടാക്കും. ജോലിസ്ഥലത്ത് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ബിസിനസ്സില്‍ പുരോഗതി ദൃശ്യമാകും. കലഹങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കേണ്ട സാഹചര്യമുണ്ടാകും. നൂതന സുഹൃദ്ബന്ധമുണ്ടാകും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - മനഃപ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. സന്താനങ്ങളുടെ വിവാഹത്തില്‍ തീരുമാനമാകും. ഔദ്യോഗികരംഗത്ത് ചില പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - എല്ലാ പ്രവര്‍ത്തനങ്ങളും കാലോചിതമായി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സന്താനഗുണം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മാനസികമായ സന്തോഷം ലഭിക്കുന്ന കുറേ അവസരങ്ങള്‍ വന്നുചേരും. ബന്ധുജനസഹായം ഉണ്ടാകും. ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - കുടുംബത്തിലെ സ്വസ്ഥതക്കുറവ് പരിഹരിക്കപ്പെടും. ജോലിയില്‍ സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. ചില പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - വാഹനലാഭം ഉണ്ടാകും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാകും. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - സാമ്പത്തികസ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും വിജയമുണ്ടാകും. ദൂരസ്ഥലത്തുള്ള സുഹൃത്തുക്കളില്‍ നിന്ന് സഹായമുണ്ടാകും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ദാമ്പത്യജീവിതം സുഖകരമാകും. പുതിയ വീടുപണിയാനുള്ള സാഹചര്യം ഒത്തുചേരും. ഇഷ്ടപ്പെട്ട വസ്തുക്കള്‍ കൈമോശം വരാതെ സൂക്ഷിക്കണം.












Click it and Unblock the Notifications