Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, വിദേശയാത്രകൾ പോകും, സന്തോഷാനുഭവങ്ങള്‍ മാത്രം

മിഥുനം രാശിക്കാർക്ക് എല്ലാ രംഗത്തും സ്വന്തം കഴിവ് പ്രകടിപ്പിക്കാൻ സാധിക്കും. ഇവർക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കും. കർക്കിടകം രാശിക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇതോടെ തീരും. ചിങ്ങം രാശിക്കാർ സ്ത്രീകളോട് കലഹത്തിന് പോകാതിരിക്കുന്നതാണ് ബുദ്ധി. രാശിഫലം വായിക്കാം

മേടം - ഗുണദോഷസമ്മിശ്രമായ സമയമാണ്. ഉയര്‍ന്ന ധനലാഭം ഉണ്ടാകും. വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കും. വസ്തുവകകള്‍ സമ്പാദിക്കും. ബന്ധുക്കളുമായുള്ള പിണക്കം തീരും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു നേരിയ തടസ്സത്തിനു സാധ്യത.

ഇടവം - കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. അവനവന്റെ ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

Today Horoscope in Malayalam

മിഥുനം - ഉന്നത ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും. എല്ലാ രംഗത്തും കഴിവു പ്രകടിപ്പിക്കും. കാര്യങ്ങളെ മനോധൈര്യത്തോടെ നേരിടും. കലാരംഗത്തു ശോഭിക്കും. ബന്ധുക്കളുമായി രമ്യതയില്‍ വര്‍ത്തിക്കും. പുതിയ സുഹൃത് ബന്ധം ഉടലെടുക്കും.

കര്‍ക്കടകം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം ഗുണകരമാണ്. സാമ്പത്തിക പ്രതിസന്ധി മാറും. പുണ്യസ്ഥലങ്ങളില്‍ പോകാനാകും. പ്രോത്സാഹകമായ എഴുത്തുകളോ സന്ദേശങ്ങളോ ലഭിക്കാനിടയുണ്ടാകും. പ്രതിസന്ധികളില്‍ ബന്ധുസഹായം പ്രതീക്ഷിക്കാം.

ചിങ്ങം - കലാരംഗത്തു ശോഭിക്കും. സ്ത്രീജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്. വിവാഹക്കാര്യങ്ങള്‍ ശരിയാകും. പ്രാരംഭബുദ്ധിമുട്ടുകള്‍ ഉണ്ടായാലും കാര്യങ്ങള്‍ ശരിയായി നടക്കും. അപവാദങ്ങള്‍ മറികടക്കും. കര്‍മരംഗത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.

കന്നി - പഠനരംഗത്ത് നേട്ടങ്ങളുണ്ടാകും. മാനസികോല്ലാസം ഉണ്ടാകുന്ന അനുഭവമുണ്ടാകും. എല്ലാ രംഗത്തും കഴിവ് പ്രദര്‍ശിപ്പിക്കാനാകും. മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. വിദേശയാത്രകള്‍ ഉണ്ടാകും. ജനസമ്മിതി വര്‍ധിക്കും.

തുലാം - അപവാദങ്ങള്‍ മറികടക്കും. ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത. സമാധാനം നഷ്ടപ്പെടും. ജീവിതരീതി മാറും. കലാരംഗത്തു ശോഭിക്കും. മനോധൈര്യം വര്‍ധിക്കും. കര്‍മരംഗത്ത് പ്രമോഷന്‍ പ്രതീക്ഷിക്കാം. കൃഷിക്കാര്‍ക്കു ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും.

Today Horoscope in Malayalam

വൃശ്ചികം - പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. പുണ്യസ്ഥലങ്ങളില്‍ പോകാനുള്ള അവസരമുണ്ടാകും. മനസ്സിന് അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകള്‍ മാറുന്നതാണ്. യാത്രയില്‍ ചില തടസ്സത്തിനു സാധ്യത കാണുന്നു. ഉദരസംബന്ധമായ അസുഖത്തിനു സാധ്യത.

ധനു - സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാകും. നല്ല വാര്‍ത്തകള്‍ ശ്രവിക്കും. പുതിയ വാഹനം വാങ്ങാന്‍ പറ്റിയ സമയമാണ്. കുടുംബസൗഖ്യം ഉണ്ടാവും. കര്‍മരംഗത്ത് അനുകൂലാവസ്ഥ. കുടുംബസൗഖ്യം, സന്തോഷാനുഭവങ്ങള്‍ എന്നിവ ഉണ്ടാകും.

മകരം - കര്‍മശേഷി പ്രകടിപ്പിക്കും. കര്‍ഷകര്‍ക്ക് തൊഴില്‍ ആദായകരമാകും. ദേഹസുഖം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ക്ക് ലഘുവായ തടസ്സങ്ങള്‍ ഉണ്ടാകും. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയം പ്രതീക്ഷിക്കാം. മനസ്സിന് അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകള്‍ മാറുന്നതാണ്.

കുംഭം - കര്‍മരംഗത്ത് അനുകൂലാവസ്ഥ. രാഷ്ട്രീയക്കാര്‍ക്കു ശോഭിക്കാനാകും. തൊഴിലന്വേഷകര്‍ക്ക് അനുകൂല സമയം. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം ഉണ്ടാകും. ധനവ്യയം വര്‍ധിക്കും. ജീവിതത്തില്‍ പൊതുവെ അലസത ഉണ്ടാവാനിടയുണ്ട്.

മീനം - വാഹനങ്ങള്‍ മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. അനാവശ്യച്ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ദൂരയാത്ര വേണ്ടിവന്നേക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി ഉണ്ടാവും. കുടുംബത്തില്‍ ചില മംഗളകാര്യങ്ങള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+