Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് കൊടുത്ത പണം തിരിച്ചുകിട്ടും, ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്നു രക്ഷപ്പെടും, രാശിഫലം

മേടം - സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും.

ഇടവം - ഭാഗ്യത്തിന്റെ ആനുകൂല്യം കുറയും. സന്താനങ്ങള്‍ക്കു ശോഭിക്കാനാവും. കാര്‍ഷികരംഗത്തു ചെറിയ തടസ്സങ്ങള്‍ നേരിടും. വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യ മാകും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും.

മിഥുനം - സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു സന്തോഷത്തിന് വകയുണ്ട്. സര്‍വ്വകാര്യ വിജയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ ഗൃഹത്തിലേക്ക് താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക.

Today Horoscope in Malayalam

കര്‍ക്കടകം - ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ മാറും. ദാനധര്‍മങ്ങള്‍ ചെയ്യും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

ചിങ്ങം - ഉദരരോഗത്തിന് സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാന്‍ കഴിയാതെ വരും.

കന്നി - വിവേകത്തോടെ പ്രവര്‍ത്തിക്കുക. മനഃസുഖം ഉണ്ടാകും. കാര്‍ഷിക നേട്ടങ്ങള്‍ വര്‍ധിക്കും. കലാരംഗത്തു ശോഭിക്കും. സന്തോഷകരമായ ജീവിതം നയിക്കും. ഭാഗ്യം കൊണ്ട് അപകടങ്ങളില്‍ നിന്നു രക്ഷപെടും.

തുലാം - ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകള്‍ വന്നു ചേരും. ആരോഗ്യപരമായി ചെറിയ ബുദ്ധി മുട്ടുകള്‍ അനുഭവപ്പെടും.
സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പുതിയ വാഹം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും.

Today Horoscope in Malayalam

വൃശ്ചികം - ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം. നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ മാറും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉന്നത വ്യകതികളുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിക്കും.

ധനു - പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥിത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും.

മകരം - ധനലാഭം കുറയാനിടയുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും. പുതിയ പദ്ധതി കള്‍ക്കു തടസ്സങ്ങള്‍ ഉണ്ടാവും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിലും അധികം ധനച്ചെലവ് ഉണ്ടാകും.

കുംഭം - ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

മീനം - വിദ്യാവിഘ്‌നങ്ങള്‍ മാറും. വ്യാപാരരംഗത്തു ശോഭിക്കും. കൊടുത്ത പണം തിരിച്ചുകിട്ടും. കര്‍മമേഖല തൃപ്തികരമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+