Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുത്ത പണം തിരിച്ച് കിട്ടില്ല, വിദേശത്തുള്ളവര്‍ക്കു നല്ല സമയം, വാഹനം വാങ്ങും, നാൾഫലം

മേടം - ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ശ്രവിക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ഓഹരി വിപണിയും ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കണം. കേസുകളില്‍ വിജയിക്കും.

ഇടവം - സജ്ജനപ്രീതി ഉണ്ടാകും. ദൈവികാനുഷ്ഠാനങ്ങള്‍ക്കു പണം ചെലവഴിക്കും. കുടുംബസമാധാനം ഉണ്ടാകും. വരുമാനം വര്‍ധിക്കും. ബന്ധുജനങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

മിഥുനം - എല്ലാ കാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും. നിരന്തരമായ അതിഥി സല്‍ക്കാരം വീട്ടമ്മമാരെ വിഷമിപ്പിക്കും. കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങളുണ്ടാകും. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം.

Today Horoscope in Malayalam

കര്‍ക്കടകം - വാഹനം വാങ്ങും. സന്താനയശസ്സ് വര്‍ധിക്കും. ബന്ധുക്കളെക്കൊണ്ട് ഗുണം ഉണ്ടാകും. ദുഃഖങ്ങള്‍ മാറും. മനസിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.

ചിങ്ങം - മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ തടസ്സം നേരിടും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ .

കന്നി - വിദേശത്തുള്ളവര്‍ക്കു നല്ല സമയമാണ്. നഷ്ടവസ്തുക്കള്‍ തിരിച്ചുകിട്ടും. കലാകാരന്മാര്‍ക്കു ബഹുമതികള്‍ കിട്ടാനിടയുണ്ട്. വിവാദപരമായ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറണം

തുലാം - വിശേഷ വസ്ത്രാഭരണാധികള്‍ ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. സാങ്കേതിക വിദഗ്ദ്ധന്മാര്‍ക്ക് നല്ല അവസരം ലഭിക്കും. സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും.

Today Horoscope in Malayalam

വൃശ്ചികം - വിഘ്‌നങ്ങളെ തരണം ചെയ്യും. ഔഷധസേവ ഗുണം ചെയ്യും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കും. ധനവ്യയം നിയന്ത്രിക്കണം. ബിസിനസുകാര്‍ക്ക് ശക്തമായ മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരും.

ധനു - ബിസിനസുകാര്‍ പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ പാഠ്യവിഷയങ്ങളില്‍ അലസത പ്രകടമാക്കും. പോലീസുദ്യോഗസ്ഥര്‍ക്ക് പ്രമോഷന് സാധ്യത. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും.

മകരം - നേത്രരോഗം മാറും. കുടുംബപ്രശ്‌നങ്ങളെ മറികടക്കും. പ്രവര്‍ത്തനങ്ങളിലെ മന്ദത മാറും. കാര്‍ഷികാദായം മോശമാകില്ല. ദമ്പതികള്‍ തെറ്റിദ്ധാരണകള്‍ മറന്ന് ഒന്നിക്കും.

കുംഭം - സാഹസികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനം ലഭിക്കും.

മീനം - നേതൃസ്ഥാനം നഷ്ടപ്പെടാനിടയുണ്ട്. സ്ത്രീകളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കുക. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി സമയത്തു തന്നെ പൂര്‍ത്തീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+