ഈ രാശിക്കാർ മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കും, യാത്രകൾ വേണ്ടി വരും, ഇന്നത്തെ രാശിഫലം
കുംഭം രാശിക്കാർക്ക് ജോലി സംബന്ധമായി പല വെല്ലുവിളികളും നേരിടേണ്ടതായി വരും. ഇവർക്ക് വിദേശത്തുളള ബന്ധുക്കളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. മകരം രാശിക്കാർക്ക് വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. നിങ്ങളുടെ ഇന്നത്തെ രാശിഫലം പരിശോധിക്കാം..
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കര്‍മ്മസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസം നേരിടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ചഞ്ചല മനഃസ്ഥിതി ആയിരിക്കും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടാകും. പൂര്‍വികസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം എടുക്കാന്‍ തടസം നേരിടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപെടും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - കര്‍മ്മസംബന്ധമായി അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ഏറെനാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. മുന്‍കോപം നിയന്ത്രിക്കണം. ആഘോഷവേളകളില്‍ പങ്കെടുക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധികചെലവുകള്‍ വര്‍ദ്ധിക്കും. അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കണം. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. മനസില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേററും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ആരോഗ്യപരമായി നല്ല കാലം. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് അനുകൂല വിധി ലഭിക്കാന്‍ തടസം നേരിടും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. അപകട സാധ്യതയുള്ളതിനാല്‍ സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകലില്‍ താല്പര്യം കൂടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ഭൂമിസംബനധമായ ക്രയവിക്രയങ്ങള്‍ക്ക് തടസം നേരിടും. അയല്‍ക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. യാത്രാവേളകളില്‍ ആഭരണങ്ങളോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കണം. അപകീര്‍ത്തിക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. സമ്പത്തിക ഇടപാടില്‍ സൂക്ഷിക്കണം. പെട്ടെന്ന് ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. വരവില്‍ കവിഞ്ഞ് ചെലവ് കൂടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - തൊഴില്‍പരമായി പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടിവരും. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ മുഖേന ഉദ്ദേശിച്ച ഗുണം ലഭിക്കില്ല. മക്കളുടെ ഭാവിയെക്കുറിച്ച് അനാവശ്യമായി ചിന്തിച്ചു കൊണ്ടിരിക്കും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ വിരഹത്തിന് സാദ്ധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ദീര്‍ഘവീക്ഷണത്തിലൂടെ മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. കലാപ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം കൂടും. സുഹൃത്ത് സഹായം കൊണ്ട് മനസിന് ആശ്വാസമുണ്ടാകും. സന്താനഗുണം പ്രതീക്ഷിക്കാം. ബിസിനസ് കാര്യങ്ങളില്‍ ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാതെ വരും.












Click it and Unblock the Notifications