Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതികൾ തമ്മിൽ പിണങ്ങും, വീടുമാറി താമസിക്കാന്‍ ഇടവരും, എടുത്തുചാടി തീരുമാനമെടുക്കരുത്! രാശിഫലം

വൃശ്ചികം രാശിക്കാരായ വിദ്യാർത്ഥികൾ പരീക്ഷകളിൽ മികച്ച വിജയം നേടും. തുലാം രാശിക്കാർക്ക് പല വിധത്തിലുളള സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ദമ്പതികൾ തമ്മിൽ പിണങ്ങാൻ സാധ്യത. നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയേണ്ടേ? വിശദമായി വായിക്കാം

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാര്‍തഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. കുടുംബത്തില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്‌ക്കോ സാദ്ധ്യത.

ഇടവം - സഹോദരങ്ങള്‍ക്കു ഗുണകരമായ വിവാഹാലോചനകള്‍ വരും. ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടുമാറി താമസിക്കാന്‍ ഇടവരും. പരാജയ ഭീതി ഉണ്ടാകും.

Today Horoscope in Malayalam

മിഥുനം - വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. പുതിയ തൊഴില്‍ ചെയ്യാനുള്ള താത്പര്യം കൂടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. പത്ര പ്രവര്‍ത്തകര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

കര്‍ക്കടകം - കുടുംബ ചെലവുകള്‍ വര്‍ധിക്കും. കലാകാരന്മാര്‍ക്കു ധാരാളം അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷകളില്‍ മികച്ച വിജയം. ഏതു കാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും.

ചിങ്ങം - ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും.

കന്നി - സഹോദരങ്ങള്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വാരം അനുകൂലമാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

Today Horoscope in Malayalam

തുലാം - പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യ പിണക്കത്തിന് സാദ്ധ്യത. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാദ്ധ്യത. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് സന്തോഷത്തിന് വകയുണ്ട്.

വൃശ്ചികം - വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ശോഭിക്കും. സന്താനശ്രേയസ്സ്, മനഃസുഖം എന്നിവ ഉണ്ടാകും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. കര്‍മരംഗത്ത് അലസത ഉണ്ടാകും. ആരോഗ്യപരമായി ഔഷധസേവ ആവശ്യമാണ്. സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരും. എടുത്തുചാടി തീരുമാനമെടുക്കരുത്.

ധനു - ജോലികള്‍ യഥാസമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിയും. സംസാരം പരുഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിട വരും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.

മകരം - പ്രതിസന്ധികളില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. മംഗളകര്‍മ്മങ്ങള്‍ക്കു നേതൃത്വം വഹിക്കും. സന്താന ലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും.

കുംഭം - മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പരീക്ഷാദികളില്‍ പ്രതീക്ഷിക്കുന്നത്ര വിജയമുണ്ടാകില്ല. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചുവേണം. ഓഹരി വിപണിയിലോ ഊഹക്കച്ചവടത്തിലോ ഏര്‍പ്പെടാതിരിക്കണം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

മീനം - പാരമ്പര്യസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. ബിസിനസ്സില്‍ പുതിയ പങ്കാളിത്തം ലഭിക്കും. വേണ്ടപ്പെട്ടവരില്‍നിന്നു സഹായങ്ങള്‍ പ്രതീക്ഷിക്കാം. സുഖഭോഗങ്ങള്‍ക്കായി പണം ചെലവഴിക്കും. പ്രതീക്ഷിച്ച സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സന്താനങ്ങളുമായി വിനോദത്തില്‍ ഏര്‍പ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+