ഈ നാളുകാർക്ക് ആഗ്രഹസാഫല്യം, ദാമ്പത്യജീവിതം സന്തോഷപ്രദമാകും, ജോലിയിൽ തിളങ്ങും, നാൾഫലം
പുണർതം നാളുകാർക്ക് വരവിൽ കവിഞ്ഞ് ചെലവ് വർധിക്കാനുളള സാധ്യതയുണ്ട്. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. വിവാഹക്കാര്യത്തിൽ നിർണായക തീരുമാനമെടുക്കും. നിങ്ങളുടെ നക്ഷത്രം ഏതാണ്? വിശദമായ നാൾഫലം വായിക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. രോഗശമനം ഉണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ധിക്കും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ഉന്നതവ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും.

മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - വിവാഹ സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കും. ആഗ്രഹസാഫല്യം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യജീവിതത്തില്‍ അസ്വസ്ഥത ഉണ്ടാകാതെ കരുതണം.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വരവില്‍ കവിഞ്ഞ് ചെലവു വര്‍ധിക്കും. അനാവശ്യചിന്തകള്‍ ഒഴിവാക്കുക. ആലോചിക്കാതെ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍ ചെന്നു ചാടാന്‍ സാധ്യത കാണുന്നു. എത്ര ക്ലേശം സഹിച്ചാലും നിലവിലുള്ള ജോലി നിലനിര്‍ത്തുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കര്‍മരംഗത്ത് പുരോഗതി ഉണ്ടാകും. പിതൃഗുണം ഉണ്ടാകും. വിശേഷ വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യ വിജയം ഉണ്ടാകും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - ഇഷ്ടജനങ്ങളുമായിട്ടുള്ള സമ്പര്‍ക്കം മനഃസുഖം വര്‍ദ്ധിപ്പിക്കും. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം. ശത്രുപക്ഷത്തുള്ളവര്‍ മിത്രങ്ങളായിത്തീരും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. കര്‍മരംഗത്ത് പ്രശസ്തി ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. ബന്ധുക്കള്‍ നിമിത്തം ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത. യാത്രാക്ലേശം കാണുന്നു.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ഏതുകാര്യത്തിലും അവസാനം താല്പര്യക്കുറവ് അനുഭവപ്പെടും. മനക്ലേശവും, യാത്രാക്ലേശവും ഉണ്ടാകും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിനു സാധ്യത.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - അനാവശ്യചിന്തകള്‍ അനാരോഗ്യം ക്ഷണിച്ചുവരുത്തും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവങ്ങള്‍ ഉണ്ടാകും. യാത്രാനേട്ടം കാണുന്നു.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനു സാധ്യത. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ അനുകൂലസമയമല്ല. പിതൃഗുണം ഉണ്ടാകും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സര്‍വ്വകാര്യവിജയം, പിതൃഗുണം എന്നിവ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ വളരെ സൂക്ഷിച്ചു ചെയ്യുക. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം.












Click it and Unblock the Notifications