Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർ നറുക്കെടുപ്പുകളിൽ വിജയിക്കും, ആഗ്രഹങ്ങള്‍ സഫലീകരിക്കും, വാഹനം മാറ്റിവാങ്ങും, രാശിഫലം

മേടം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

ഇടവം - മത്സരവിജയം ഉണ്ടാകും. രോഗം ബാധിച്ചവര്‍ക്കു ശ്രദ്ധ ആവശ്യമാണ്. കലാ രംഗത്ത് അവസരങ്ങള്‍ ലഭിക്കും. നഷ്ടങ്ങള്‍ കുറയും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

മിഥുനം - സംസാരത്തില്‍ മിതത്വം പാലിക്കണം. സഹോദരങ്ങളില്‍ നിന്നോ സഹോദരസ്ഥാനീയരില്‍ നിന്നോ സഹായങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. നറുക്കെടുപ്പ് മത്സരങ്ങളില്‍ വിജയിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

Today Horoscope in Malayalam

കര്‍ക്കടകം - ആഗ്രഹങ്ങള്‍ സഫലീകരിക്കും. പഠനത്തില്‍ ശോഭിക്കും. വാതരോഗങ്ങള്‍ മാറും. സുഖകരമായ ജീവിതം നയിക്കും. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സഹപ്രവര്‍ത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

ചിങ്ങം - ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും.

കന്നി - വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ കുറയരുത്. കര്‍ഷകര്‍ക്കു നല്ല ലാഭം ഉണ്ടാകും. പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയമുണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളുമൊത്ത് ഉല്ലാസയാത്രകള്‍ ഉണ്ടാകും. വ്യാപാരികള്‍ക്കു വാരം ഗുണകരമാണ്. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും.

തുലാം - സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉല്‍കണ്ഠപ്പെടും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. ഗൃഹനവീകരണ പ്രവരര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രൊമോഷനുള്ള ഉത്തരവ് ലഭിക്കും. പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂര്‍ത്തടിച്ചു ചെലവഴിക്കും.

Today Horoscope in Malayalam

വൃശ്ചികം - വാഹനം മാറ്റിവാങ്ങും. വിദ്യാപുരോഗതി ഉണ്ടാകും. തര്‍ക്കവിഷയങ്ങള്‍ രമ്യമായി പരിഹരിക്കും. കര്‍ഷകര്‍ ശ്രദ്ധിക്കണം. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും.

ധനു - ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. പ്രൊമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ തടസ്സം നേരിടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തടസ്സപ്പെട്ടു കിടന്ന ശമ്പള കുടിശ്ശിക ലഭിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും.

മകരം - ലഘുവായ അസുഖങ്ങള്‍ ബുദ്ധിമുട്ടിച്ചേക്കാം. പ്രവര്‍ത്തനതടസ്സങ്ങള്‍ നീങ്ങും. പണമിടപാടുകളില്‍ അബദ്ധങ്ങള്‍ പറ്റാനിടയുണ്ട്. വിദ്യാഭ്യാസകാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനാനുകൂല്യം വര്‍ധിക്കും. ആരോഗ്യപരമായി ഉത്കണ്ഠ വേണ്ട.

കുംഭം - പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം.

മീനം - ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമര്‍ഥ്യം പ്രകടപ്പിക്കും. പിതാവിന്റെ വാക്കുകള്‍ മാനിക്കണം. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. മേലുദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+