ഈ രാശിക്കാർക്ക് ജീവിതമങ്ങ് സുഖിക്കാം, ദാമ്പത്യസുഖവും മനഃസന്തോഷവും, ഇന്നത്തെ രാശിഫലം
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം ദാമ്പത്യ സുഖം അനുഭവപ്പെടും. ഇവർക്ക് വിശേഷപ്പെട്ട വസ്ത്രങ്ങളും സ്വർണാഭരണങ്ങളും സമ്മാനമായി ലഭിക്കും. കന്നി രാശിക്കാർ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കണം. നിങ്ങളുടെ ഇന്നത്തെ രാശിഫലം വിശദമായി അറിയാം.
മേടം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

ഇടവം - മത്സരവിജയം ഉണ്ടാകും. രോഗം ബാധിച്ചവര്‍ക്കു ശ്രദ്ധ ആവശ്യമാണ്. കലാ രംഗത്ത് അവസരങ്ങള്‍ ലഭിക്കും. നഷ്ടങ്ങള്‍ കുറയും. ഗൃഹ നിര്‍മ്മാണം നടത്തുന്നവര്‍ പാഴ്ചിലവുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കച്ചവടക്കാര്‍ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തണം. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നടത്തുക.
മിഥുനം - സംസാരത്തില്‍ മിതത്വം പാലിക്കണം. സഹോദരങ്ങളില്‍ നിന്നോ സഹോദരസ്ഥാനീയരില്‍ നിന്നോ സഹായങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. നറുക്കെടുപ്പ് മത്സരങ്ങളില്‍ വിജയിക്കും. പുതിയ ജോലി ലഭിക്കുന്നതിന് കാലതാമസമുണ്ടാകും. അന്യദേശങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും താമസമുണ്ടാകാം.
കര്‍ക്കടകം - ആഗ്രഹങ്ങള്‍ സഫലീകരിക്കും. പഠനത്തില്‍ ശോഭിക്കും. വാതരോഗങ്ങള്‍ മാറും. സുഖകരമായ ജീവിതം നയിക്കും. പലവിധ ഗുണങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പുരോഗതി കൈവരും. പുതിയ ജോലി ലഭിക്കും. നിങ്ങളില്‍ പലര്‍ക്കും പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും.
ചിങ്ങം - ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും.
കന്നി - വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ കുറയരുത്. കര്‍ഷകര്‍ക്കു നല്ല ലാഭം ഉണ്ടാകും. പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയമുണ്ടാകും. സാമ്പത്തിക പുരോഗതി വന്നുചേരും. വിവാഹാദികാര്യങ്ങളില്‍ തീരുമാനമാകും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതി ഉണ്ടാകും.
തുലാം - സന്താനങ്ങളുടെ ഭാവിയെ ഓര്‍ത്ത് മനസ് ഉല്‍കണ്ഠപ്പെടും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. ഗൃഹനവീകരണ പ്രവരര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രൊമോഷനുള്ള ഉത്തരവ് ലഭിക്കും. പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യ കൂട്ടുകെട്ടിലൂടെ പണം ധൂര്‍ത്തടിച്ചു ചെലവഴിക്കും.

വൃശ്ചികം - വാഹനം മാറ്റിവാങ്ങും. വിദ്യാപുരോഗതി ഉണ്ടാകും. തര്‍ക്കവിഷയങ്ങള്‍ രമ്യമായി പരിഹരിക്കും. കര്‍ഷകര്‍ ശ്രദ്ധിക്കണം. നൂതന വസ്തുവാഹനാദികള്‍ വാങ്ങും. കച്ചവടക്കാര്‍ക്ക് തങ്ങളുടെ ബിസിനസ്സ് വിപുലീകരിയ്ക്കുന്നതിന് സാധിക്കും. ഗുണദോഷ സമ്മിശ്രഫലം കാണുന്നു. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകാം.
ധനു - ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. പ്രൊമോഷന് ശ്രമിക്കുന്നതിന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്തരവ് ലഭിക്കാന്‍ തടസ്സം നേരിടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തടസ്സപ്പെട്ടു കിടന്ന ശമ്പള കുടിശ്ശിക ലഭിക്കും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും.
മകരം - ലഘുവായ അസുഖങ്ങള്‍ ബുദ്ധിമുട്ടിച്ചേക്കാം. പ്രവര്‍ത്തനതടസ്സങ്ങള്‍ നീങ്ങും. പണമിടപാടുകളില്‍ അബദ്ധങ്ങള്‍ പറ്റാനിടയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുക. കുട്ടികളുടെ പഠന കാര്യങ്ങളില്‍ നന്നായി ശ്രദ്ധ നല്‍കേണ്ടതാണ്. വിവാഹാദികാര്യങ്ങള്‍ നടക്കുന്നതിന് കാലതാമസമുണ്ടാകുന്നതിന് സാധ്യതയുണ്ട്.
കുംഭം - പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കുക. ഭൂമി സംബന്ധമായ ക്രയവിക്രയ ങ്ങള്‍ക്ക് അനുകൂല സമയം.
മീനം - ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമര്‍ഥ്യം പ്രകടപ്പിക്കും. പിതാവിന്റെ വാക്കുകള്‍ മാനിക്കണം. പുതിയ ജോലി ലഭിക്കുന്നത് നീണ്ടുപോകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാവുന്നതാണ്. വളരെ ശ്രദ്ധിച്ച് എല്ലാ കാര്യങ്ങളും ചെയ്തു മുന്നോട്ട് പോവുക. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ നല്‍കേണ്ടതാണ്.












Click it and Unblock the Notifications