Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് പണമുണ്ടാക്കാൻ പുതുവഴികൾ, കാത്തിരുന്ന യാത്ര പോകാം, നിത്യജ്യോതിഷഫലം

മേടം - സുഖസൗകര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും.

ഇടവം - കര്‍മസ്ഥാനം മാറും. യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകാം. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും.

മിഥുനം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും.

Today Horoscope in Malayalam

കര്‍ക്കടകം - കാര്യസിദ്ധി, ധനലാഭം എന്നിവ ഉണ്ടാകും. വിദ്യാര്‍തഥികള്‍ക്കു ഗുണകരമായ സമയമാണ്. രാഷ്ട്രീയക്കാര്‍ക്കു നേട്ടങ്ങളുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്.

ചിങ്ങം - സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാന മുണ്ടാകും. വിവാഹസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ അലസതാമനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും.

കന്നി - അലങ്കാരവസ്തുക്കള്‍ വാങ്ങും. ദൂരയാത്ര, ശ്രേയസ്സ് എന്നിവ ഉണ്ടാകും. കാര്യ നിവൃത്തിയുണ്ടാകും. മത്സരങ്ങളില്‍ ശോഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം.

തുലാം - എല്ലാ കാര്യത്തിലും അവസാനം താല്പര്യക്കുറവ് അനുഭവപ്പെടും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും.

Today Horoscope in Malayalam

വൃശ്ചികം - ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. ഭൂമിയെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാകും. ലഘുവായ ആരോഗ്യാരിഷ്ടത ഉണ്ടാകും. തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാകും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

ധനു - ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭം പ്രതീക്ഷിക്കാം. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും.

മകരം - മംഗളകര്‍മങ്ങള്‍ക്കു പറ്റിയ സമയമല്ല. കൃഷിയില്‍ നഷ്ടത്തിനു സാധ്യതയുണ്ട്. ധീരമായി പെരുമാറും. എടുത്തുചാടി പ്രവര്‍ത്തിക്കരുത്. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

കുംഭം - പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ ക്കായി പണം ചെവഴിക്കും. ബന്ധുക്കള്‍ നിമിത്തം ജീവിതപങ്കാളിയുമായി പല അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും.

മീനം - പൊതുപ്രവര്‍ത്തകര്‍ക്കു ശോഭിക്കാനാവും. കായികരംഗത്തു കഴിവു തെളിയിക്കാനാവും. ബന്ധുക്കളുമായുള്ള പിണക്കം മാറും. മാതാവിന്റെ താല്‍പര്യം മാനിക്കും. ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+