Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ആപത്തുകളുണ്ടാകാന്‍ സാധ്യത, എടുത്ത് ചാടരുത്, ധനനഷ്ടം, ഇന്നത്തെ രാശിഫലം

മിഥുനം രാശിക്കാർക്ക് പല വിധത്തിൽ സാമ്പത്തിക നേട്ടമുണ്ടാകും. പക്ഷേ മനസമാധാനം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കർക്കിടകം രാശിക്കാർക്ക് കാര്യസിദ്ധിയും ധനലാഭവും ഉണ്ടാകും. നിങ്ങളുടെ ഇന്നത്തെ രാശിഫലം വായിക്കാം.

മേടം - സുഖസൗകര്യങ്ങൾക്കു വേണ്ടി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും.

ഇടവം - കര്‍മസ്ഥാനം മാറും. യാത്രകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങള്‍ കൂടും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും.

Today Horoscope in Malayalam

മിഥുനം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. പലവിധത്തില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും.

കര്‍ക്കടകം - കാര്യസിദ്ധി, ധനലാഭം എന്നിവ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കു ഗുണകരമായ സമയമാണ്. രാഷ്ട്രീയക്കാര്‍ക്കു നേട്ടങ്ങളുണ്ടാകും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

ചിങ്ങം - സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വിവാഹസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ അലസതാമനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.

കന്നി - അലങ്കാരവസ്തുക്കള്‍ വാങ്ങും. ദൂരയാത്ര, ശ്രേയസ്സ് എന്നിവ ഉണ്ടാകും. കാര്യ നിവൃത്തിയുണ്ടാകും. മത്സരങ്ങളില്‍ ശോഭിക്കും. കലാരംഗത്ത് അവസരങ്ങള്‍ ലഭിക്കും. പരാജയഭീതി മാറും. മറ്റുള്ളവരെ സഹായിക്കും. ജോലിയില്‍ സ്ഥിരീകരണം ലഭിക്കും. കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനപ്രയത്‌നം വേണ്ടിവരും. ബന്ധുക്കള്‍ മൂലം ക്ലേശിക്കും. ബിസിനസ്സ് ലാഭം കുറയും. ദുര്‍വ്യയം ധാരാളം ഉണ്ടാകും.

Today Horoscope in Malayalam

തുലാം - എല്ലാ കാര്യത്തിലും അവസാനം താല്പര്യക്കുറവ് അനുഭവപ്പെടും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

വൃശ്ചികം - ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. ഭൂമിയെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാകും. ലഘുവായ ആരോഗ്യാരിഷ്ടത ഉണ്ടാകും. തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാകും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മ രംഗത്ത് പ്രശസ്തി കൂടും.

ധനു - ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

മകരം - മംഗളകര്‍മങ്ങള്‍ക്കു പറ്റിയ സമയമല്ല. കൃഷിയില്‍ ധനനഷ്ടത്തിനു സാധ്യതയുണ്ട്. ധീരമായി പെരുമാറും. എടുത്തുചാടി പ്രവര്‍ത്തിക്കരുത്. ദൂരയാത്രയ്ക്ക് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദികലകളില്‍ താത്പര്യം വര്‍ദ്ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.

കുംഭം - പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെവഴിക്കും. ബന്ധുക്കള്‍ നിമിത്തം ജീവിതപങ്കാളിയുമായി പല അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും.

മീനം - പൊതുപ്രവര്‍ത്തകര്‍ക്കു ശോഭിക്കാനാവും. കായികരംഗത്തു കഴിവു തെളിയിക്കാനാവും. ബന്ധുക്കളുമായുള്ള പിണക്കം മാറും. മാതാവിന്റെ താല്‍പര്യം മാനിക്കും. കാര്യവിഘ്‌നങ്ങള്‍ വര്‍ധിക്കും. ആപത്തുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ധര്‍മ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. യാത്രകള്‍ മാറ്റിവയ്ക്കും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+