ഈ രാശിക്കാർക്ക് കുടുംബ കലഹം ഉണ്ടാകാനിടയുണ്ട്, ശത്രുക്കളുടെ ഉപദ്രവം കൂടും, നിത്യജ്യോതിഷഫലം
മിഥുനം രാശിക്കാരായ വിദ്യാർത്ഥികൾ ഉന്നത വിജയം സ്വന്തമാക്കും. ഈ രാശിക്കാർക്ക് ഭൂമി സംബന്ധമായ ഇടപാടുകൾക്ക് അനുകൂലമായ സമയമാണിത്.
ചിങ്ങം രാശിക്കാരായവർക്ക് ജീവിത പുരോഗതിയുണ്ടാകും. ഇവർക്ക് തൊഴിൽ മേഖലയിലും നേട്ടമുണ്ടാകും. നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം.

മേടം
മാനസിക സംഘര്‍ഷം മൂലം നിദ്രാഭംഗം അനുഭവപ്പെടും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണികള്‍ യഥാസമയം ചെയ്ത് തീര്‍ക്കാന്‍ കഴിയാതെ വരും. പിതാവിന് രോഗാരിഷ്ടതകള്‍ ഉണ്ടാകും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും.

ഇടവം
സഹോദരനുമായി പിണങ്ങാനിടയുണ്ട്. ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അനാവശ്യ യാത്രകള്‍ നടത്തും. രോഗികള്‍ക്ക് അല്‍പം ആശ്വാസം അനുഭവപ്പെടും.

മിഥുനം
ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം. ആപത്ക്കരമെന്ന് തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ ഉന്നതവിജയം കരസ്ഥമാക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്ചിലവുകള്‍ ഉണ്ടാകും.

കര്‍ക്കടകം
കുടുംബ കലഹം ഉണ്ടാകാനിടയുണ്ട്. സുകൃതകര്‍മങ്ങള്‍ ചെയ്യണം. പിണങ്ങി നിന്നവരുമായി ഇണങ്ങും.

ചിങ്ങം
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗൃഹാന്തരീക്ഷം സംതൃപ്തമായിരിക്കും. ജീവിത പുരോഗതിയുണ്ടാകും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാകും.

കന്നി
സ്വപ്രയത്‌നം കൊണ്ടു കാര്യങ്ങള്‍ നേടിയെടുക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടും. വിപരീത അനുഭവങ്ങള്‍ കുറയും

തുലാം
ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. കുട്ടികള്‍ രക്ഷിതാക്കളെ എതിര്‍ത്ത് സംസാരിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും. ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും. നിദ്രാഭംഗം അനുഭവപ്പെടും. വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും.

വൃശ്ചികം
സംതൃപ്തിയും സമാധാനവും ഉണ്ടാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കലാരംഗത്തു ശോഭിക്കും.

ധനു
കുടുംബത്തില്‍ മനഃസമാധാനം. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ഉദ്യോഗസ്ഥന്മാര്‍ക്ക് മേലധികാരികളില്‍ നിന്ന് നല്ല സമീപനവും സഹായവും പ്രതീക്ഷിക്കാം. ഉദരരോഗത്തിന് സാദ്ധ്യത. മാനസിക ഉല്ലാസത്തിനായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വിജയം സുനിശ്ചിതമായ കാര്യത്തില്‍ പോലും വിപരീത ഫലമായിരിക്കും.

മകരം
ആരോഗ്യം മോശമാകും. കര്‍മരംഗത്തു ലഘുതടസ്സമുണ്ടാകും. പിതൃജനാനുകൂല്യം ഉണ്ടാകും.

കുംഭം
ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിന പരിശ്രമം ചെയ്യേണ്ടി വരും. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. നിസ്സാര രോഗങ്ങള്‍ എപ്പോഴും ശല്യപ്പെടുത്തും.

മീനം
ധനലാഭം കുറയാനിടയുണ്ട്. ചീത്ത കൂട്ടുകെട്ടുകളില്‍ അകപ്പെടും. പുതിയ ഉപകരണങ്ങള്‍ വാങ്ങും. ദൈവിക കാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്.












Click it and Unblock the Notifications