ഈ രാശിക്കാർക്ക് പദവിയോ സമ്പത്തോ നഷ്ടപ്പെടാം, കുടുംബകലഹത്തിനു സാധ്യത, രാശിഫലം അറിയാം
മേടം - വ്യവഹാര വിഷയങ്ങള്‍ ഉണ്ടാകും. പ്രതിബന്ധങ്ങള്‍ വര്‍ദ്ധിക്കും. ദൂരയാത്രകള്‍ മാറ്റിവയ്ക്കണം. പുത്രന്മാര്‍ മുഖേന നേട്ടം ഉണ്ടാകും. കര്‍മശേഷി പ്രകടിപ്പിക്കും. രോഗികള്‍ക്ക് അല്പം ആശ്വാസം ലഭിക്കും. എല്ലാ കാര്യത്തിലും ജാഗ്രത പുലര്‍ത്തുക.
ഇടവം - ജോലിസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമാകും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും വിജയത്തിലെത്തിക്കും. ആത്മീയകാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. കുടുംബത്തില്‍ ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ മാറും. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് നേതൃത്വപദവിയില്‍ ഉയരാന്‍ അവസരം ഉണ്ടാകും.
മിഥുനം - കര്‍മശേഷി പ്രകടിപ്പിക്കും. പിണങ്ങി നിന്നവരുമായി ഇണങ്ങും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്ക്കും. അന്യദേശങ്ങളില്‍ പോകാന്‍ അവസരം ഉണ്ടാകും. ഏതു കാര്യത്തിനും ദൈവാധീനം ഉണ്ടാകും. കിട്ടാനുള്ള പണമോ വസ്തുക്കളോ അധീനതയില്‍ വന്നുചേരും. യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത.

കര്‍ക്കടകം - പ്രതിസന്ധികളെ സമര്‍ത്ഥമായി മറികടക്കും. ദാമ്പത്യസുഖം വര്‍ധിക്കും. കലാകാരന്മാര്‍ക്ക് കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. സഹപ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ ചെയ്യും. കര്‍മരംഗത്ത് ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
ചിങ്ങം - ശത്രുക്കളെ കീഴ്‌പ്പെടുത്തും. സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. കുടുംബകലഹത്തിനു സാധ്യത. സന്താന വിഷമങ്ങള്‍ മാറും. വിദേശത്തുനിന്നും സന്തോഷവാര്‍ത്തകള്‍ ശ്രവിക്കും. കര്‍മപ്രതിബന്ധം മറികടക്കും. പ്രോത്സാഹകമായ എഴുത്തുകളോ സന്ദേശങ്ങളോ ലഭിക്കാനിടയുണ്ടാകും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കും.
കന്നി - സാഹസികകൃത്യങ്ങളില്‍ ഏര്‍പ്പെടും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. യാത്രകൊണ്ട് പ്രയോജനമുണ്ടാകും. ബിസിനസ്സുകളില്‍ നിന്നും പ്രതീക്ഷിച്ച ആദായം കിട്ടിയെന്നു വരില്ല. പിതാവിനു ചില്ലറ രോഗസാധുത. വിദേശത്തുള്ളവര്‍ തിരികെ നാട്ടിലെത്താന്‍ ശ്രമം തുടങ്ങും.
തുലാം - കര്‍മപ്രതിബന്ധം മറികടക്കും. സ്ഥാനമാനങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. അസമയത്തുള്ള യാത്ര കഴിവതും ഒഴിവാക്കണം. പുതിയ സുഹൃത് ബന്ധം ഉടലെടുക്കും. പദവിയോ, സമ്പത്തോ നഷ്ടപ്പെടുന്ന അവസ്ഥ വന്നുചേരാം.

വൃശ്ചികം - കുറേക്കാലമായി വച്ചു പുലര്‍ത്തുന്ന ആഗ്രഹങ്ങള്‍ സാധിക്കും. അലങ്കാര വസ്തുക്കള്‍ സമ്പാദിക്കാനാകും. പൊതുപ്രവര്‍ത്തകര്‍ ആരോപണങ്ങളെ മറികടക്കും. കര്‍മരംഗത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. പ്രതിസന്ധികളില്‍ ബന്ധസഹായം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
ധനു - ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ സൂക്ഷിക്കണം. കര്‍ഷകര്‍ക്ക് അനുകൂലമാണ്. ഔഷധസേവ ഫലിക്കും.
മകരം - പാരമ്പര്യസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ് വര്‍ധിക്കും. ബിസിനസ്സുകാര്‍ക്കു നേട്ടങ്ങളുണ്ടാകും. വിദേശത്തുള്ളവര്‍ തിരികെ നാട്ടിലെത്താന്‍ ശ്രമം തുടങ്ങും. പുതിയ ചില കരാറുകളില്‍ ഒപ്പുവയ്ക്കും. അവനവന്റെ ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.
കുംഭം - കര്‍ഷകര്‍ക്ക് അനുകൂലമാണ്. പ്രശ്‌നങ്ങളെ സമര്‍ത്ഥമായി നേരിടും. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. എടുത്തുചാടിയുള്ള പ്രവര്‍ത്തനം ആപത്താണ്. ആരോഗ്യനില വളരെ ശ്രദ്ധിക്കണം. മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. വിദേശയാത്രകള്‍ ഉണ്ടാകും.
മീനം - ഭാവിയില്‍ നേട്ടമുണ്ടാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമഷന്‍ പ്രതീക്ഷിക്കാം. ബന്ധുക്കളുമായി രമ്യതയില്‍ വര്‍ത്തിക്കും. ദൂരയാത്രകള്‍ ഉണ്ടാകും. ജനസമ്മിതി വര്‍ധിക്കും.












Click it and Unblock the Notifications