Get Updates
Get notified of breaking news, exclusive insights, and must-see stories!

അറിയാത്ത കാര്യത്തിന് ചീത്തപ്പേര് കേൾക്കും, ശത്രുക്കളുടെ ഉപദ്രവം കൂടും, നിങ്ങളുടെ നാൾഫലം അറിയാം

കന്നി രാശിക്കാരാണ് നിങ്ങളെങ്കിൽ വഞ്ചനയിൽ അകപ്പെടാതെ നോക്കണം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും അതത്ര ഗുരുതരമായിരിക്കില്ല. ഈ രാശിക്കാർക്ക് കുടുംബത്തിൽ സമാധാനം ഉണ്ടാകും.

വൃശ്ചികം രാശിക്കാരുടെ വിവാഹ കാര്യങ്ങൾ ശരിയാകും. ഇവർക്ക് സമൂഹത്തിൽ നല്ല പേര് നേടിയെടുക്കാൻ സാധിക്കും. നിങ്ങളുടെ രാശിഫലം വിശദമായി അറിയാം.

മേടം

മേടം

വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. ചെലവുകള്‍ കൂടും. പ്രണയവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുമതി ലഭിക്കും.

ഇടവം

ഇടവം

വിദ്യാഭ്യാസ കാര്യങ്ങളില്‍ ശോഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. സുകൃതകര്‍മങ്ങള്‍ ചെയ്യും. കര്‍മപുരോഗതി ഉണ്ടാകും.

മിഥുനം

മിഥുനം

ഉന്നതവ്യക്തികളുമായി പരിചയപ്പെടുന്നത് വഴി പല ഗുണാനുഭവങ്ങളും ഉണ്ടാകും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ബിസിനസില്‍ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കഠിന പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും.

കര്‍ക്കടകം

കര്‍ക്കടകം

അവസരങ്ങള്‍ പ്രയോജനപ്പെടും. സുഹൃദ്ഗുണം ഉണ്ടാകും. ഉദ്ദേശിച്ച യാത്രകള്‍ നടക്കും. വേണ്ടപ്പെട്ടവരെ സഹായിക്കും.

ചിങ്ങം

ചിങ്ങം

ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രുക്കളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ അലസത പ്രകടമാക്കും. രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഭൂമിസംബന്ധമായി അഭിപ്രായവ്യത്യാസത്തിന് ശത്രുതയ്‌ക്കോ സാദ്ധ്യത.

കന്നി

കന്നി

കുടുംബസമാധാനം ഉണ്ടാകും. ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമാക്കേണ്ട. വഞ്ചനയില്‍ അകപ്പെടാതെ നോക്കണം.

തുലാം

തുലാം

ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. മറ്റുള്ളവരുടെ പ്രീതിക്കായി പ്രവര്‍ത്തിക്കും. കര്‍മ്മരംഗത്ത് പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. കഠിനാദ്ധ്വാനത്തിന് വിപരീതഫലം ലഭിക്കും. താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിച്ചിരുന്ന നിയമനത്തിന് ഉത്തരവ് ലഭിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകും.

വൃശ്ചികം

വൃശ്ചികം

മനഃപ്രയാസം മാറും. കാര്യവിഘ്‌നങ്ങള്‍ ഉണ്ടാകില്ല. വിവാഹകാര്യങ്ങള്‍ ശരിപ്പെടും. സമൂഹത്തില്‍ നല്ല പേരുണ്ടാകും.

ധനു

ധനു

ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം പഠനത്തിന് ചിലവഴിക്കും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വരും. ഉറക്കക്കുറവ്, ചര്‍മ്മരോഗം എന്നിവ ഉണ്ടാകും.

മകരം

മകരം

അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. കുടുംബസൗഖ്യം വര്‍ധിക്കും. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാകും.

കുംഭം

കുംഭം

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും, ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

മീനം

മീനം

കര്‍മപരമായി കാലം അനുകൂലമാണ്. ഐശ്വര്യപുഷ്ടിയുണ്ടാകും. വാക്കുപാലിക്കും. വിഷമാവസ്ഥകളെ തരണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+