ഈ രാശിക്കാർക്ക് വാഹനലാഭം ഉണ്ടാകും. ധന സമൃദ്ധി കൈവരും, ആഗ്രഹപൂര്‍ത്തീകരണം, രാശിഫലം
മിഥുനം രാശിക്കാർക്ക് ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. സകലകാര്യവിജയം ഉണ്ടാകും. കർക്കിടകം രാശിക്കാർക്ക് ദാമ്പത്യകലഹത്തിന് സാധ്യതയുണ്ട്. എടുത്ത് ചാട്ടം സൂക്ഷിക്കണം. കാരണം അബദ്ധത്തിൽ ചെന്ന് ചാടാൻ സാധ്യതയുണ്ട്. നിങ്ങളുടെ രാശിഫലം വിശദമായി വായിച്ചറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - പിതാവുമായി ചില അഭിപ്രായ വ്യത്യാസത്തിനു സാധ്യത. വീഴ്ചകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം, മാതാവിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ സാധ്യത.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ജോലിസ്ഥലത്ത് ചില അസ്വസ്ഥ തകള്‍ക്കു സാധ്യത. കാര്യപരാജയം, ധനനഷ്ടം, യാത്രാതടസ്സം ഇവ ഫലം. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അന്തസ്സ് വര്‍ദ്ധിക്കും. കൂട്ടുബിസിനസ്സില്‍ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല.

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) - ബന്ധുജന സഹായം, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും, സാമ്പത്തിക അഭിവൃദ്ധി, യാത്രാഗുണം ഇവ ഫലം. സകലകാര്യ വിജയം, ബഹുമതി, കീര്‍ത്തി, അംഗീകാരം, ബന്ധുസമാഗമം, ധനസമൃദ്ധി ഇവ ഫലം.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ദാമ്പത്യകലഹത്തിനു സാധ്യത. എടുത്തുചാട്ടം നിമിത്തം അബദ്ധത്തിനു സാധ്യത, വിദേശയാത്രാ ഗുണം ഇവ ഫലം. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ധനാഗമം ഉണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ഉണ്ടാകും. വീഴ്ചകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ബന്ധുക്കളില്‍ നിന്നും സഹായം ഉണ്ടാകും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴില്‍രംഗത്ത് അഭിവൃദ്ധി, വിദേശ യാത്രാഗുണം, പിതൃഗുണം, ധനനേട്ടം
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - എഴുത്തുകാര്‍ക്ക് നല്ല കാലം, വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കും. ആശുപത്രിവാസത്തിന് യോഗം കാണുന്നു, വാഹനലാഭം ഉണ്ടാകും. ധന സമൃദ്ധി കൈവരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - മാതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മത്സരബുദ്ധി ഒഴിവാക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യത്തിന് കാലതാമസം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - അയല്‍ക്കാരുമായി രമ്യതയില്‍ വര്‍ത്തിക്കും. പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ സാധിക്കും. ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. അപ്രതീക്ഷിത ധനാഗമം, സുഹൃത് സംഗമം, യാത്രാഗുണം, വിദ്യാപുരോഗതി.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - പുതിയ ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. പിതൃസ്വത്ത് അധീനതയിലാകും. ബന്ധുക്കളുടെ വിയോഗത്തില്‍ മനസ്സ് ചഞ്ചലപ്പെടും. മാതൃഗുണം ഉണ്ടാകും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - മുന്‍പു ചെയ്ത സല്‍പ്രവൃത്തിയുടെ ഫലം അനുഭവത്തില്‍ വന്നുചേരും. ആഗ്രഹപൂര്‍ത്തിയുണ്ടാകും. ശത്രുതയിലിരുന്നവര്‍ മിത്രങ്ങളായിത്തീരും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സഹോദരങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. നാടകം, സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. മുടങ്ങിക്കിടന്ന കാര്യം നേടിയെടുക്കാന്‍ സാധിക്കും.












Click it and Unblock the Notifications