വിഷമിപ്പിക്കുന്ന വാർത്ത കേൾക്കും, എന്നാൽ ആപത്തിൽ നിന്ന് രക്ഷപ്പെടും, രാശിഫലം അറിയാം
മീനം രാശിക്കാർക്ക് വീട്ടിൽ നിന്ന് വിട്ട് നിൽക്കേണ്ട സാഹചര്യം വരും. കുംഭം രാശിക്കാർക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. തൊഴിലില്ലാത്തവർക്ക് ജോലി ലഭിക്കാൻ അനുകൂലമായ സമയമാണ്. ധനു രാശിക്കാരാണെങ്കിൽ കുടുംബത്തിൽ മനസമാധാനം പോകും. ഇന്നത്തെ രാശിഫലം വായിക്കാം..
മേടം - വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും. നിശ്ചയിച്ചുറപ്പിച്ച വിവാഹം നിസ്സാരകാരണങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിട വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം.
ഇടവം - കൃഷി, വ്യാപാരം എന്നിവയില്‍ നിന്നു കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പ്രതികൂല പരിതസ്ഥിതിയെ അതിജീവിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റും. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപെടും. കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും.

മിഥുനം - അനാവശ്യ കാര്യങ്ങള്‍ക്ക് പോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. പെട്ടെന്നു ക്ഷോഭമുണ്ടാവാതെ ശ്രദ്ധിക്കണം. നിലവിലുള്ള ജോലി വരെ നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകും. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. ആപല്‍ക്കരമെന്നു തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും.
കര്‍ക്കടകം - എല്ലാ രംഗത്തും കര്‍മകുശലത വര്‍ധിക്കും. ലഘുവായ അസുഖങ്ങള്‍ കാര്യമാക്കണ്ട. പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നേറും. കളത്രപുത്രാദികള്‍മൂലം സന്തോഷിക്കും. ധനനഷ്ടം ഉണ്ടാകും. എല്ലാക്കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ഭാടം കുറയ്ക്കണം. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടെയും പ്രശംസ നേടും.
ചിങ്ങം - സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. വിശേഷ വസ്ത്രാഭരണാധികള്‍ ലഭിക്കും. ഈശ്വരാധീനമുള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപെടും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.
കന്നി - എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ധനസ്ഥിതിയില്‍ മാറ്റമുണ്ടാകും. പുതിയ വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ശത്രുക്കള്‍ കുറയും പണമിടപാടില്‍ ശ്രദ്ധിക്കണം. നല്ല വാര്‍ത്ത കേള്‍ക്കും. ധാരാളം യാത്രകള്‍ ഉണ്ടാകും.

തുലാം - ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. നിയമ നടപടിക്ക് വിധേയനാകും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും. ശത്രുക്കളില്‍ നിന്നും പലവിധ വിഷമതകള്‍ അനുഭവപ്പെടും.
വൃശ്ചികം - ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. അലങ്കാരവസ്തുക്കള്‍ വാങ്ങും. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. കലാകായിക രംഗത്തു ശോഭിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാമ്പത്തികനേട്ടം ഉണ്ടാകും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും.
ധനു - കുടുംബത്തില്‍ മനഃസമാധാനം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകാം. മാതൃ സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും.
മകരം - വ്യാപാരരംഗം വിപുലീകരിക്കും. നല്ല വാര്‍ത്തകള്‍ ശ്രദ്ധിക്കും. തൊഴില്‍മാറ്റം ഗുണം ചെയ്യും. ചീത്തക്കൂട്ടുകെട്ടില്‍ ചെന്നുപെടാതെ നോക്കണം. ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.
കുംഭം - നിസ്സാര കാര്യങ്ങള്‍ക്കു പോലും മനസ് വിഷമിക്കും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കും.
മീനം - സാമ്പത്തികഭദ്രത ഉണ്ടാകും. വീടുവിട്ടു നില്‍ക്കേണ്ടിവരും. തര്‍ക്കങ്ങളില്‍ വിജയിക്കും. മുതിര്‍ന്നവരുടെ ആനുകൂല്യം ഉണ്ടാകും. അനാവശ്യ ചെലവുകള്‍ വന്നു ചേരും. കൃഷിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. സാമ്പത്തിക പുരോഗതി. തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കും. മനഃസമാധാനം ഉണ്ടാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.












Click it and Unblock the Notifications