ഈ രാശിക്കാർക്ക് ഐശ്വര്യപുഷ്ടിയുണ്ടാകും, വിദേശത്ത് നിന്നും ധനലാഭം, കുടുംബസൗഖ്യം വര്‍ധിക്കും, രാശിഫലം
കന്നി രാശിക്കാർ വഞ്ചനയിൽ കുടുങ്ങാതെ നോക്കണം. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് വളരെ ആലോചിക്കണം. തുലാം രാശിക്കാർക്ക് ശത്രുക്കളിൽ നിന്നുളള ഉപദ്രവം കൂടും. അറിയാത്ത കാര്യത്തിന് അപവാദം കേൾക്കേണ്ടി വരും. ഇന്നത്തെ രാശിഫലം വായിച്ചറിയാം.
മേടം - വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. ചെലവുകള്‍ കൂടും. പ്രണയവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുമതി ലഭിക്കും.
ഇടവം - വിദ്യാഭ്യാസ കാര്യങ്ങളില്‍ ശോഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. സുകൃതകര്‍മങ്ങള്‍ ചെയ്യും. കര്‍മപുരോഗതി ഉണ്ടാകും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മാതാവിന് അസുഖങ്ങളുണ്ടാകും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.

മിഥുനം - ഉന്നതവ്യക്തികളുമായി പരിചയപ്പെടുന്നത് വഴി പല ഗുണാനുഭവങ്ങളും ഉണ്ടാകും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ബിസിനസില്‍ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കഠിനപരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും.
കര്‍ക്കടകം - അവസരങ്ങള്‍ പ്രയോജനപ്പെടും. സുഹൃദ്ഗുണം ഉണ്ടാകും. ഉദ്ദേശിച്ച യാത്രകള്‍ നടക്കും. വേണ്ടപ്പെട്ടവരെ സഹായിക്കും. സന്താനങ്ങള്‍ മുഖേന സാമ്പത്തികലബ്ധി പ്രതീക്ഷിക്കാം. വാഗ്മിത്വം പ്രദര്‍ശിപ്പിക്കും. വീട്ടമ്മമാര്‍ക്ക് ശാരീരിക ക്ലേശം മുഖേന കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ പ്രയാസം അനുഭവപ്പെടും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും.
ചിങ്ങം - ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രുക്കളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ അലസത പ്രകടമാക്കും. രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഭൂമിസംബന്ധമായി അഭിപ്രായവ്യത്യാസത്തിന് ശത്രുതയ്‌ക്കോ സാദ്ധ്യത. എന്തും നേരിടാനുള്ള മനോധൈര്യം ഉണ്ടാകും.
കന്നി - കുടുംബസമാധാനം ഉണ്ടാകും. ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമാക്കേണ്ട. വഞ്ചനയില്‍ അകപ്പെടാതെ നോക്കണം. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്പര്യം ജനിക്കും. കര്‍മ്മസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും.

തുലാം - ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. മറ്റുള്ളവരുടെ പ്രീതിക്കായി പ്രവര്‍ത്തിക്കും. കര്‍മ്മരംഗത്ത് പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. കഠിനാദ്ധ്വാനത്തിന് വിപരീതഫലം ലഭിക്കും. താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിച്ചിരുന്ന നിയമനത്തിന് ഉത്തരവ് ലഭിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകും.
വൃശ്ചികം - മനഃപ്രയാസം മാറും. കാര്യവിഘ്‌നങ്ങള്‍ ഉണ്ടാകില്ല. വിവാഹകാര്യങ്ങള്‍ ശരിപ്പെടും. സമൂഹത്തില്‍ നല്ല പേരുണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്‌ചെലവുകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ അലസത കാണിക്കരുത്. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കും. ക്രയവിക്രയങ്ങളിലൂടെ മിതത്വം പാലിക്കും.
ധനു - ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം പഠനത്തിന് ചിലവഴിക്കും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വരും. ഉറക്കക്കുറവ്, ചര്‍മ്മരോഗം എന്നിവ ഉണ്ടാകും. തൊഴില്‍പ്രശ്‌നങ്ങള്‍ മധ്യസ്ഥര്‍ മുഖേന പരിഹരിക്കും.
മകരം - അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. കുടുംബസൗഖ്യം വര്‍ധിക്കും. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാകും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഉന്നത വ്യക്തികളില്‍ നിന്നു പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭിക്കും.
കുംഭം - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും, ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.
മീനം - കര്‍മപരമായി കാലം അനുകൂലമാണ്. ഐശ്വര്യപുഷ്ടിയുണ്ടാകും. വാക്കുപാലിക്കും. വിഷമാവസ്ഥകളെ തരണം ചെയ്യും. ഭാവിയെ സ്വാധീനിക്കുന്ന ചില തീരുമാനങ്ങള്‍ കൈക്കൊള്ളും. ജനമധ്യത്തില്‍ സ്വാധീനം നേടിയെടുക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസ്സം നേരിടും.












Click it and Unblock the Notifications