ജീവിതത്തില്‍ ട്വിസ്റ്റ് വരുത്തുന്ന ഒരു തീരുമാനം ഇന്നുണ്ടാകും, വീട് വിട്ട് പോകും, നിങ്ങളുടെ നാൾഫലം
മേടം - നല്ല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയം ഉണ്ടാകും. മനോവ്യാകുലത മാറും. സന്താനശ്രേയസ്സുണ്ടാകും. ധനലാഭം, ശ്രേയസ്സ് എന്നിവ ഉണ്ടാകും. ആരോഗ്യപരമായി നല്ല സമയാണ്.
ഇടവം - മനസ്സ് വെറുതെ കലുഷമാകും. കരാറുജോലിക്കാര്‍ക്കു കാലം ഗുണപ്രദമാണ്. പഠനം മെച്ചപ്പെടുത്താന്‍ കഴിയും. വിദേശയാത്രയ്ക്കു തടസ്സങ്ങള്‍ വര്‍ധിക്കും. ഭാഗ്യ പരീക്ഷണങ്ങള്‍ ഗുണകരമാകും.
മിഥുനം - ധനലാഭം, ശ്രേയസ്സ് എന്നിവ ഉണ്ടാകും. കര്‍മരംഗത്ത് അനുകൂലാവസ്ഥ. യാത്രാവേളയില്‍ ചില ബുദ്ധിമുട്ടുകള്‍ക്കു സാധ്യത. യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം. ആരോഗ്യപ്രശ്‌നങ്ങള്‍ മാറും.

കര്‍ക്കടകം - കാര്യങ്ങള്‍ വ്യക്തമായ ധാരണയില്‍ എത്തിക്കാന്‍ സാധിക്കും. സഹായങ്ങള്‍ ധാരാളമായി ചെയ്യും. പ്രതീക്ഷിക്കാത്ത ചിലരില്‍ നിന്നു വിഷമകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളില്‍നിന്ന് ആനുകൂല്യം വര്‍ധിക്കും.
ചിങ്ങം - യാത്രകള്‍ക്കു തടസ്സം ഉണ്ടാവാം. വീട്ടില്‍നിന്ന് അകന്നു താമസിക്കാനിടവരും. കാര്യങ്ങള്‍ ശരിയായി നടക്കും. സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാകും. ഗുരുജനപ്രീതി ഉണ്ടാകും.
കന്നി - കച്ചവടക്കാര്‍ക്ക് ഏറെ ഗുണപ്രദമായ കാലമാണ്. സ്വന്തം കാര്യത്തില്‍ ശ്രദ്ധ കുറയാനിടയുണ്ട്. സഹോദരങ്ങളില്‍ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വര്‍ധിക്കും.
തുലാം - ഗുരുജനപ്രീതി ഉണ്ടാകും. ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. സഹോദരന്മാര്‍ക്ക് ലഘു ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്ക് ലാഭം ഉണ്ടാകും.

വൃശ്ചികം - അകന്നു നിന്നിരുന്ന കുടുംബ ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിയും. വീടു പുതുക്കാന്‍ അനുയോജ്യമായ കാലമാണ്. സന്താനങ്ങളുടെ കഴിവുകള്‍ക്കു പ്രോത്സാഹനം നല്‍കാന്‍ കഴിയും.
ധനു - വീട്ടിലെ കലഹങ്ങള്‍ക്ക് ശാശ്വതപരിഹാരമാകും. കാര്‍ഷികമേഖല തൃപ്തികരം. ബിസിനസ്സ് മെച്ചപ്പെടും. ശത്രുക്കളെ കരുതിയിരിക്കണം. സന്താനശ്രേയസ്സുണ്ടാകും. സ്ഥാനമാനങ്ങള്‍ നേടും. കര്‍മരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത.
മകരം - പൊതുവേ മനോവിഷമങ്ങള്‍ കുറയുന്ന കാലമാണ്. വാക്കുകള്‍കൊണ്ട് അബദ്ധങ്ങള്‍ വര്‍ധിക്കും. അന്യര്‍ക്കു സാമ്പത്തികസഹായം ചെയ്യേണ്ടിവരും. പ്രണയ ബന്ധങ്ങള്‍ ഫലവത്താകും. മുന്‍പു തീരുമാനിച്ചിരുന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ അവസരം ഉണ്ടാകും.
കുംഭം - സ്ഥാനമാനങ്ങള്‍ നേടും. ദാമ്പത്യ ബുദ്ധിമുട്ടുകള്‍ മാറും. ചീത്ത കൂട്ടുകെട്ടില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക. ഇന്ന് ഒരു നൂതന സുഹൃത് ബന്ധം ഉടലെടുക്കും. ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു തീരുമാനത്തിനു സാധ്യത.
മീനം - ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ചില കാര്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ഏറ്റു നടത്തേണ്ടിവരും. അവ വിജയകരമാവുകയും ചെയ്യും. മാതാപിതാക്കളുടെ കാര്യത്തില്‍ ശ്രദ്ധ കുറയും.












Click it and Unblock the Notifications