• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി എടുത്തോളൂ, ഈ രാശിക്കാർക്ക് ചിട്ടിയോ ലോട്ടറിയോ അടിച്ചിരിക്കും, നിങ്ങളുടെ നാൾഫലം അറിയാം

  • By Anil Perunna
Google Oneindia Malayalam News

കന്നിരാശിക്കാരും തൊഴിൽരഹിതരുമാണോ? കന്നിക്കാർക്ക് നാൾഫലം പ്രകാരം തൊഴില്‍രഹിതര്‍ക്ക് ജോലിക്കുള്ള ഉത്തരവ് ലഭിക്കാനുളള സാധ്യതയുണ്ട്. കുംഭം രാശിക്കാർക്കാകട്ടെ ശത്രുക്കള്‍ വര്‍ദ്ധിക്കും. സാഹചര്യ സമ്മര്‍ദ്ദം മുഖേന ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകാനും സാധ്യത കാണുന്നു.

വിചാരിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് നടക്കാനുളള സാധ്യത ഉണ്ടോയെന്ന് അറിയേണ്ടേ? വിശദമായി നാൾഫലം അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

നിനച്ചിരിക്കാതെയുള്ള ചെലവുകള്‍ വരുന്നതിനാല്‍ കൈയില്‍ പണം തങ്ങുകയിലല്ല. മനഃസന്തോഷം പ്രതീക്ഷിക്കാം. ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

കര്‍മ്മരംഗത്ത് ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. വിവാഹം കാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം എടുക്കാന്‍ തടസ്സം നേരിടും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല കാലം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. ചിട്ടിയോ ലോട്ടറിയോ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. സന്താനങ്ങളാല്‍ മനഃസന്തോഷം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. ഉദര സംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. സഹപ്രവര്‍ത്തകര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രവാസികള്‍ക്ക് പലവിധ ബുദ്ധിമുട്ടും തരണം ചെയ്യേണ്ടി വരും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. പൊതുവേ എല്ലാ കാര്യത്തിലും അലസത പ്രകടമാക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

കൂട്ടുബിസിനസ്സ് നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടി വരും. മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. തൊഴില്‍രഹിതര്‍ക്ക് ജോലിക്കുള്ള ഉത്തരവ് ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാധ്യത, മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. അസമയത്തുള്ള യാത്ര ഒഴിവാക്കുക. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹനിര്‍മ്മാണത്തില്‍ ചെലവുകള്‍ വര്‍ദ്ധിക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസ ഉണ്ടാകും. കര്‍മ്മസംബന്ധമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

സമയം തെളിയുന്നത് ഇങ്ങനെയാണല്ലേ; ഈ രാശിക്കാര്‍ക്ക് ബെസ്റ്റ് ടൈം, ഇനിയെന്തിന് കാത്തിരിക്കണംസമയം തെളിയുന്നത് ഇങ്ങനെയാണല്ലേ; ഈ രാശിക്കാര്‍ക്ക് ബെസ്റ്റ് ടൈം, ഇനിയെന്തിന് കാത്തിരിക്കണം

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട)

സുഹൃത്തുക്കള്‍ക്ക് വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ധനനഷ്ടം ഉണ്ടാകും. സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെടാതി രിക്കുക. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വ്വികസ്വത്ത് വില്‍ക്കേണ്ടി വരും.

വൃശ്ചികക്കൂറിന് അപൂര്‍വ്വമായ ഒരു കാലം, മീനക്കൂറുകാർക്ക് അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍, സമ്പൂർണ്ണവാരഫലംവൃശ്ചികക്കൂറിന് അപൂര്‍വ്വമായ ഒരു കാലം, മീനക്കൂറുകാർക്ക് അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍, സമ്പൂർണ്ണവാരഫലം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

സൗമ്യമായ പെരുമാറ്റം കൊമ്ട് ഏവരുടെയും പ്രശംസ നേടും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കര്‍മ്മരംഗത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിക്ക് പ്രതീക്ഷിക്കാത്ത അസുഖങ്ങള്‍ അനുഭവപ്പെടാം. ബന്ധുജനങ്ങള്‍ വാക്കുകള്‍ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. സാമൂഹിക സാഹിത്യ രംഗതത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

സഹോദര സ്ഥാനീയരില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്‍പര്യം ജനിക്കും. സമൂഹത്തിലും ഗൃഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകാം. ശത്രുക്കള്‍ വര്‍ദ്ധിക്കും. സാഹചര്യ സമ്മര്‍ദ്ദം മുഖേന ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂല സമയമല്ല.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

അഭിഭാഷകര്‍ വാക്‌സാമര്‍ത്ഥ്യം മുഖേന കേസുകള്‍ വിജയിക്കുകയും സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കുകയും ചെയ്യും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മുന്‍കോപം നിയന്ത്രിക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും.

English summary
Today Horoscope in Malayalam: try your luck today, you may win lottery or chitty if you are this zodiac sign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X