ഈ രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍, കുടുംബകലഹം ഉണ്ടാകും, ചതി, വഞ്ചന സൂക്ഷിക്കണം, ഇന്നത്തെ രാശിഫലം
വീടോ സ്ഥലമോ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? ചിങ്ങം രാശിക്കാർക്ക് ഇത് അനുയോജ്യമായ സമയമല്ല. കന്നിക്കാർക്ക് ബിസിനസ്സിൽ പുതിയ എതിരാളികൾ ഉണ്ടാകും. പിണങ്ങി നിന്നവരുമായി ഇണങ്ങും. രാശി പ്രകാരം നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടാകുമെന്ന് അറിയണ്ടേ.. ഇന്നത്തെ രാശിഫലം വായിക്കാം.
മേടം - സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. പണമിടപാടുകളില്‍ ശ്രദ്ധയും കൃത്യതയും വേണ്ടിവരും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ അഭിവൃദ്ധി. മാനസിക സംഘര്‍ഷം മൂലം നിദ്രാഭംഗം അനുഭവപ്പെടും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണികള്‍ യഥാസമയം ചെയ്ത് തീര്‍ക്കാന്‍ കഴിയാതെ വരും.
ഇടവം - കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള മനസ്സുണ്ടാകും. ബന്ധുക്കളില്‍നിന്നു പലവിധ സഹായങ്ങള്‍ പ്രതീക്ഷിക്കാം. പതിവിലുമധികം ദൂരയാത്രകള്‍ ഉണ്ടാകും. പിതാവിന് രോഗാരിഷ്ടതകള്‍ ഉണ്ടാകും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. സഹോദരനുമായി പിണങ്ങാനിടയുണ്ട്. ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

മിഥുനം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാദ്ധ്യത. കടം കൊടുത്ത പണം തിരികെ ലഭിക്കും. വിദേശ യാത്രയ്ക്ക് തടസം നേരിടും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. അനാവശ്യ യാത്രകള്‍ നടത്തും. രോഗികള്‍ക്ക് അല്‍പം ആശ്വാസം അനുഭവപ്പെടും.
കര്‍ക്കടകം - ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ഗുണം ചെയ്യും. കര്‍മരംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാകും. ധനപരമായ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം. ആപത്ക്കരമെന്ന് തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ ഉന്നതവിജയം കരസ്ഥമാക്കും.
ചിങ്ങം - സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധാരാളം പാഴ്ചിലവുകള്‍ ഉണ്ടാകും.
കന്നി - ബിസിനസ്സില്‍ പുതിയ എതിരാളികള്‍ ഉണ്ടാകും. കേസുകളില്‍ അനുകൂല വിധി ഉണ്ടാകും. വാഹനം വാങ്ങാനുള്ള തീരുമാനം തല്‍ക്കാലം മാറ്റിവയ്‌ക്കേണ്ടി വരും. കുടുംബകലഹം ഉണ്ടാകാനിടയുണ്ട്. സുകൃതകര്‍മങ്ങള്‍ ചെയ്യണം. പിണങ്ങി നിന്നവരുമായി ഇണങ്ങും. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ജീവിത പുരോഗതിയുണ്ടാകും.

തുലാം - ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റം പ്രതീക്ഷിക്കാം. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. തൊഴില്‍മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാകും.
വൃശ്ചികം - സാമ്പത്തികമായും തൊഴില്‍പരമായും മെച്ചപ്പെടും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വേണ്ട. സ്വപ്രയത്‌നം കൊണ്ടു കാര്യങ്ങള്‍ നേടിയെടുക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടും. വിപരീത അനുഭവങ്ങള്‍ കുറയും.
ധനു - കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റം പ്രതീക്ഷാം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്.
മകരം - ദൈവികാനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം നല്‍കും. ലഘുവായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. പ്രതിസന്ധികളെ അതിജീവിക്കാനാകും. ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. കുട്ടികള്‍ രക്ഷിതാക്കളെ എതിര്‍ത്ത് സംസാരിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും.
കുംഭം - ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും. നിദ്രാഭംഗം അനുഭവപ്പെടും.
മീനം - വസ്തു സംബന്ധമായ കാര്യങ്ങളില്‍ ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഭാവിയിലേക്കു ഗുണകരമായ ചില കാര്യങ്ങളില്‍ ഇറങ്ങിത്തിരിക്കും. വാക്കുകള്‍ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണം. ആത്മവിശ്വാസം വര്‍ധിക്കും. സംതൃപ്തിയും സമാധാനവും ഉണ്ടാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കലാരംഗത്തു ശോഭിക്കും.












Click it and Unblock the Notifications