അവിചാരിത ധനലാഭം, ജോലിയിൽ മാറ്റം, സുഹൃത്തുക്കള്‍ വഴി സഹായം, ആഗ്രഹങ്ങള്‍ സഫലമാകും
കർക്കിടകം രാശിക്കാർ അപരിചിതരെ അടുപ്പിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം പണി കിട്ടാൻ സാധ്യതയുണ്ട്. വൃശ്ചികം രാശിക്കാർക്ക് വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത കാണുന്നു. ഇവർക്ക് പ്രവർത്തിക്കുന്ന രംഗത്ത് വിജയം നേടാനാകും. നിങ്ങളുടെ രാശിഫലം വിശദമായി വായിക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കര്‍മരംഗത്തും സാമ്പത്തിക രംഗത്തും ഉയര്‍ച്ച ഉണ്ടാകും. സേനാവിഭാഗങ്ങളിലുള്ളവര്‍ക്കും, കായിക രംഗത്തുള്ളവര്‍ക്കും ഉയര്‍ച്ച ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - സര്‍ക്കാര്‍ ജോലിക്കുള്ള പരിശ്രമം വിജയിച്ചെന്നു വരില്ല. പലതരത്തിലുള്ള സാമ്പത്തിക വിഷമം നേരിടും. ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) - വളരെക്കാലമായി മനസ്സില്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ സമേതം യാത്ര നടത്താന്‍ സാധിക്കും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിവാഹാലോചനകളില്‍ തീരുമാന മുണ്ടാകും. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൈവരിക്കും. അപരിചിതരുമായുള്ള അടുപ്പം അബദ്ധത്തിനു വഴിയൊരുക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സുഹൃത് സഹായം ഉണ്ടാകും. അനാവശ്യ വാക്കുതര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - വിവാഹതടസ്സം, പൊതുപ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുകള്‍, കാര്യപരാജയം, സന്താനക്ലേശം, നഷ്ടബോധം ഇവ ഉണ്ടാകാം.

തുലാം (ചിത്തിര 1/4, ചോതി, വിശാഖം 3/4) - ബന്ധുജന സന്ദര്‍ശനം നടത്തും. കടം വാങ്ങിക്കുകയോ കൊടുക്കുകയോ ചെയ്യുന്നത് വളരെ ശ്രദ്ധിക്കണം. വാഹനലാഭത്തിന് യോഗം കാണുന്നു.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - അവിചാരിതമായി യാത്രകള്‍ വേണ്ടി വരും. വിദേശ ജോലിക്കു സാദ്ധ്യത. പ്രവര്‍ത്തനമേഖലയില്‍ വിജയം ഉണ്ടാകും. ഭക്ഷണ സുഖം ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - അവിചാരിത ധനലാഭം, തൊഴില്‍പരമായ മാറ്റങ്ങള്‍, സുഹൃത്തുക്കള്‍ വഴി സഹായം ഇവ ഫലം.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ആരോഗ്യപരമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനം നടത്തുന്നതിന് തുടക്കം കുറിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - അനാവശ്യ വിവാദങ്ങളില്‍ ഇടപെടും, ആഗ്രഹങ്ങള്‍ സഫലമാകും. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. സഹോദര ദുരിതത്തിനു സാധ്യത.












Click it and Unblock the Notifications