Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിതമായ ധനലാഭം, ശത്രുക്കളുടെ ഉപദ്രവം കൂടും, വിദേശയാത്ര മുടങ്ങും, നിത്യജ്യോതിഷഫലം

ഈ നാളുകാർ അപകട സാദ്ധ്യതയുള്ളതിനാല്‍ സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം.

astrology

ചിങ്ങം രാശിക്കാർക്ക് ഇന്ന് ശത്രുക്കളിൽ നിന്നുളള ഉപദ്രവം വർധിക്കും. ബിസിനസ് രംഗത്ത് വളരെ അധികം മത്സരം നേരിടേണ്ടതായി വരും. വിദേശത്തുളള ബന്ധുക്കളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും.

കന്നി രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകും. അതേസമയം അനാവശ്യമായ സംസാരം ഇവർ ഒഴിവാക്കണം. ഇന്നത്തെ രാശിഫലം വായിക്കാം..

മേടം

മേടം

ശത്രുക്കളുടെ ശ്രമം പരാജയപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കും. വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍ വരേണ്ട സ്ഥിതിയുണ്ടാകും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.

ഇടവം

ഇടവം

ജോലിഭാരം കൂടും. പ്രതിയോഗികളെ കരുതിയിരിക്കണം. അയല്‍ക്കാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. മുന്‍കോപം നിയന്ത്രിക്കണം. ആഘോഷവേളകളില്‍ പങ്കെടുക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് സാദ്ധ്യത. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കണം. നൂതന വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും.

മിഥുനം

മിഥുനം

പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉദര സംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. സഹോദര സ്ഥാനീയരില്‍നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ആത്മവിശ്വാസക്കുറവ് മുഖേന പൊതുപ്രവര്‍ത്തകര്‍ക്ക് അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും.

കര്‍ക്കടകം

കര്‍ക്കടകം

സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകും. പുതിയ കാര്യങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ നീങ്ങും. മറ്റുള്ളവരില്‍നിന്നു സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കാം. ശത്രുക്കള്‍ കുറയും. മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് സാദ്ധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

ചിങ്ങം

ചിങ്ങം

അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ മുഖേന ഉദ്ദേശിച്ച പണം ലഭിക്കില്ല.

കന്നി

കന്നി

കിട്ടാനുള്ള ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. വസ്തുവകകള്‍ സ്വന്തമാക്കും. ആരോപണങ്ങളെ മറികടക്കും. ധാരാളം ചെറുയാത്രകള്‍ ആശ്യമായി വരും. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകള്‍ വര്‍ദ്ധിക്കും. അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കണം. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും.

തുലാം

തുലാം

സാമ്പത്തിക പിരിമുറുക്കം ഉണ്ടാകുമെങ്കിലും കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.വിദേശയാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസം നേരിടും. ഓഹരി വിപണിയും ഊഹക്കച്ചവടത്തിലും ഏര്‍പ്പെടാതിരിക്കണം.

വൃശ്ചികം

വൃശ്ചികം

അധികജോലി ഏറ്റെടുക്കേണ്ടിവരും. തൊഴില്‍ ഉന്നതി കുറയും. ലഘുവായ തടസ്സങ്ങളെ അഭിമുഖീകരിക്കും. മക്കള്‍മൂലം സന്തോഷിക്കും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

ധനു

ധനു

രോഗങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്. മുന്‍കോപം നിയന്ത്രിക്കണം. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ അലസത പ്രകടമാക്കും. പ്രര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷമുണ്ടാകും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ജോലിക്കാര്‍ മുഖേന ധനനഷ്ടമുണ്ടാകും.

മകരം

മകരം

ആഡംബരത്തിനായി പണം ചെലവഴിക്കും. യാത്രകള്‍ ക്ലേശകരമാകാനാണിട. ദുഃഖകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. കഠിനാധ്വാനത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ആരോഗ്യപരമായി നല്ല കാലം. ജോലിയില്‍ പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സാമ്പത്തിക ബാദ്ധ്യതകള്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.

കുംഭം

കുംഭം

അധികചെലവുകള്‍ കൂടും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറിക്കിട്ടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. പ്രവര്‍ത്തനമേഖല അഭിവൃദ്ധിപ്പെടും.

മീനം

മീനം

ഊഹക്കച്ചവടത്തിലേര്‍പ്പെടും ഏതുകാര്യത്തിനും മുന്നിട്ടിറങ്ങും. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കണം. പ്രതിസന്ധികളെ തരണം ചെയ്യാനാകും. അപകട സാദ്ധ്യതയുള്ളതിനാല്‍ സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളില്‍ താത്പര്യം കൂടും. അനാവശ്യകാര്യങ്ങള്‍ക്കുപോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+