Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒട്ടും പ്രതീക്ഷിക്കാതെ ധനലാഭം, പുതിയ വീട്ടിലേക്ക് മാറും, വിദേശത്ത് പോകാം, ആഗ്രഹം സഫലമാകും, നിത്യജ്യോതിഷം

മിഥുനം രാശിക്കാർക്ക് വളരെ ശ്രദ്ധ ആവശ്യമുളള ദിവസമാണ്. വിദേശത്ത് ഉളളവർക്ക് അവരുടെ ജോലി നഷ്ടപ്പെടാൻ അടക്കമുളള സാധ്യത ഉണ്ട്. മകരം രാശിക്കാർക്ക് ശത്രുക്കളുടെ മേൽ വിജയം നേടുവാൻ സാധിക്കും. നിങ്ങളുടെ രാശിഫലം വിശദമായി വായിക്കാം

മേടം - വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. മാതാവിന് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.

astrology

ഇടവം - വിദ്യാര്‍ത്ഥികള്‍ക്കു പഠനപുരോഗതി ദൃശ്യമാകും. പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും. സമൂഹത്തില്‍ മാനിക്കപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കഴിയും.

മിഥുനം - അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും.

കര്‍ക്കടകം - ചീത്ത കൂട്ടുകെട്ടില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ലഘുതടസ്സം അനുഭവപ്പെടും. പിതാവുമായോ പിതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സഹപ്രവര്‍ത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും.സുഹൃത്തുക്കളുമൊത്ത് ഉല്ലാസയാത്രകള്‍ ഉണ്ടാകും.

MEDAM

ചിങ്ങം - സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വ്യാപാരികള്‍ക്കു വാരം ഗുണകരമാണ്.

കന്നി - ബിസിനസ്സില്‍ കടബാധ്യത വര്‍ധിക്കും. വീടുമാറി താമസിക്കാന്‍ ഇടവരും. പരാജയ ഭീതി ഉണ്ടാകും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കാലതാമസം നേരിടും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും.

തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബ ജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

IDAVAM

വൃശ്ചികം - മനോബലം കുറയും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. മനശ്ചാഞ്ചല്യം ഉണ്ടാകും. വിദ്യാഭ്യാസകാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനാനുകൂല്യം വര്‍ധിക്കും. ആരോഗ്യപരമായി ഉത്കണ്ഠ വേണ്ട. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

ധനു - വിദേശത്ത് നിന്നും മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം. സന്താന ലഹ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത.

മകരം - ദൂരയാത്ര സുഖകരമായിരിക്കും. ശത്രുക്കളുടെമേല്‍ വിജയം നേടും. പല കാര്യത്തിനും ഉദാരമായി പണം ചെലവഴിക്കും. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സുഹൃത്തുക്കള്‍ മുഖേന അപകീര്‍ത്തിക്കും ധനനഷ്ടത്തിനും സാദ്ധ്യതയുണ്ട്. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും. മേലുദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

കുംഭം - സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.

മീനം - പുതിയ സംരംഭങ്ങള്‍ക്ക് ക്രമേണ പുരോഗതിയുണ്ടാകും. ആഗ്രഹം സഫലമാകും. സാമ്പത്തികനില ഉയരും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ശത്രുക്കള്‍ വര്‍ധിക്കും. കാര്‍ഷികരംഗം ആദായകരമാകും. പുതിയ വാഹന ങ്ങള്‍ വാങ്ങാന്‍ കഴിയും. മനഃസന്തോഷം ഉണ്ടാകും. എല്ലാ കാര്യത്തിലും ജാഗ്രത പുലര്‍ത്തണം. നിദ്രാഭംഗം ഉണ്ടാകും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+