Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിചാരിതധനലാഭം, തൊഴില്‍പരമായ മാറ്റങ്ങള്‍, സുഹൃത്തുക്കള്‍ വഴി സഹായം, രാശിഫലം അറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കര്‍മരംഗത്തും സാമ്പത്തികരംഗത്തും ഉയര്‍ച്ച ഉണ്ടാകും. സേനാവിഭാഗങ്ങളിലുള്ളവര്‍ക്കും, കായികരംഗത്തുള്ളവര്‍ക്കും ഉയര്‍ച്ച ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. എല്ലാ കാര്യത്തിലും ജാഗ്രത പുലര്‍ത്തണം. നിദ്രാഭംഗം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - സര്‍ക്കാര്‍ ജോലിക്കുള്ള പരിശ്രമം വിജയിച്ചെന്നു വരില്ല. പലതരത്തിലുള്ള സാമ്പത്തികവിഷമം നേരിടും. ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കും. ശത്രുക്കള്‍ വര്‍ധിക്കും. കാര്‍ഷികരംഗം ആദായകരമാകും. പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും. മനഃസന്തോഷം ഉണ്ടാകും.

മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2) - വളരെക്കാലമായി മനസ്സില്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബസമേതം യാത്ര നടത്താന്‍ സാധിക്കും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.

Today Horoscope in Malayalam

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിവാഹാലോചനകളില്‍ തീരുമാന മുണ്ടാകും. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൈവരിക്കും. അപരിചിതരുമായുള്ള അടുപ്പം അബദ്ധത്തിനു വഴിയൊരുക്കും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സുഹൃത് സഹായം ഉണ്ടാകും. അനാവശ്യ വാക്കുതര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - വിവാഹതടസ്സം, പൊതുപ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുകള്‍, കാര്യപരാജയം, സന്താനക്ലേശം, നഷ്ടബോധം ഇവ ഉണ്ടാകാം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. കലാകാരന്മാര്‍ക്കു വാരം അനുകൂലമാണ്.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - ബന്ധുജന സന്ദര്‍ശനം നടത്തും. കടം വാങ്ങിക്കുകയോ കൊടുക്കുകയോ ചെയ്യുന്നത് വളരെ ശ്രദ്ധിക്കണം. വാഹനലാഭത്തിന് യോഗം കാണുന്നു. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. മനോധൈര്യം വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - അവിചാരിതമായി യാത്രകള്‍ വേണ്ടി വരും. വിദേശജോലിക്കു സാദ്ധ്യത. പ്രവര്‍ത്തനമേഖലയില്‍ വിജയം ഉണ്ടാകും. ഭക്ഷണ സുഖം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും.

Today Horoscope in Malayalam

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - അവിചാരിതധനലാഭം, തൊഴില്‍പരമായ മാറ്റങ്ങള്‍ സുഹൃത്തുക്കള്‍ വഴി സഹായം ഇവ ഫലം. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമ്പത്തികനേട്ടം. ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ആരോഗ്യപരമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനം നടത്തുന്നതിന് തുടക്കം കുറിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. കലാരംഗത്തു കഴിവുതെളിയിക്കാന്‍ അവസരം ലഭിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - അനാവശ്യവിവാദങ്ങളില്‍ ഇടപെടും, ആഗ്രഹങ്ങള്‍ സഫലമാകും. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. സഹോദര ദുരിതത്തിനു സാധ്യത. സുഹൃത്തുക്കളില്‍ നിന്നു വിപരീത അനുഭവം ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+