Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും, ആഗ്രഹം സഫലമാകും, വിലകൂടിയ വസ്തുക്കള്‍ സമ്പാദിക്കും, നാൾഫലം

മേടം - വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. മാതാവിന് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.

ഇടവം - വിദ്യാര്‍ത്ഥികള്‍ക്കു പഠനപുരോഗതി ദൃശ്യമാകും. പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും. സമൂഹത്തില്‍ മാനിക്കപ്പെടും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പിതൃസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. പ്രമോഷനു ശ്രമിക്കുന്നവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും.

മിഥുനം - അപ്രതീക്ഷിതമായി മേലധികാരില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും.

Today Horoscope in Malayalam

കര്‍ക്കടകം - ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ലഘുതടസ്സം അനുഭവപ്പെടും. ചഞ്ചല മനഃസ്ഥിതി ആയിരിക്കും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസമുണ്ടാകും. മേലധികാരി കളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും.

ചിങ്ങം - സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കന്നി - ബിസിനസ്സില്‍ കടബാധ്യത വര്‍ധിക്കും. വീടുമാറി താമസിക്കാന്‍ ഇടവരും. പരാജയ ഭീതി ഉണ്ടാകും. എല്ലാ കാര്യങ്ങള്‍ക്കും സ്വജനസഹായം പ്രതീക്ഷിക്കാം. വിലകൂടിയ വസ്തുക്കള്‍ സമ്പാദിക്കും. കാര്‍ഷികരംഗത്ത് മാറ്റങ്ങള്‍ വരുത്തും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും.

തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബ ജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

Today Horoscope in Malayalam

വൃശ്ചികം - മനോബലം കുറയും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. മനശ്ചാഞ്ചല്യം ഉണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ അലസത പ്രകടമാക്കും. മുന്‍കോപം നിയന്ത്രിക്കണം. കര്‍മ്മരംഗത്ത് എതിരാളികള്‍ കുറയും. സന്താനസുഖം ബന്ധുഗുണം എന്നിവ ഉണ്ടാകും. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല.

ധനു - വിദേശത്ത് നിന്നും മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം. സന്താന ലഹ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത.

മകരം - ദൂരയാത്ര സുഖകരമായിരിക്കും. ശത്രുക്കളുടെമേല്‍ വിജയം നേടും. പല കാര്യത്തിനും ഉദാരമായി പണം ചെലവഴിക്കും. പ്രശസ്തി വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്ക് രോഗങ്ങള്‍ ഉണ്ടാകും. തൊഴിലില്‍ നിന്നുള്ള ആദായം കുറയും. അകലെയുള്ള ബന്ധുക്കള്‍ സഹായിക്കും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.

കുംഭം - സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.

മീനം - പുതിയ സംരംഭങ്ങള്‍ക്ക് ക്രമേണ പുരോഗതിയുണ്ടാകും. ആഗ്രഹം സഫലമാകും. സാമ്പത്തികനില ഉയരും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. പ്രതിസന്ധികളില്‍ പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കില്ല. മനോധൈര്യവും കാര്യവിജയവും ഉണ്ടാകുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+