Get Updates
Get notified of breaking news, exclusive insights, and must-see stories!

Daily Horoscope: അപ്രതീക്ഷിത സൗഭാഗ്യം, സ്വർണാഭരണങ്ങളും ആഢംബര വസ്തുക്കളും ഈ നാളുകാർക്ക്, രാശിഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. പ്രണയ സാഫല്യമുണ്ടാകും. സ്ത്രീകള്‍ക്ക് ആഭരണങ്ങളും, ആഡംബര വസ്തുക്കളും അധീനതയില്‍ വന്നുചേരും. ബിസിനസ്സില്‍ പുരോഗതി കൈവരും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - അവിചാരിത തടസ്സങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. ധനനഷ്ടങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക. മധ്യാഹ്നശേഷം ഗുണാത്മകമായ മാറ്റമുണ്ടാകുന്നതാണ്. ആരോഗ്യം മെച്ചപ്പെടും. ബന്ധുജന സഹായം ഉണ്ടാകും. ദാമ്പത്യജീവിതം സുഖപ്രദമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2) - ധനപരമായി നേട്ടങ്ങള്‍, ബന്ധുജന സമാഗമം, ഉയര്‍ന്ന സ്ഥാനപ്രാപ്തി, പൊതുവെ സര്‍വ്വകാര്യസിദ്ധി ഇവ ഫലമാകുന്നു. മേലധികാരികളില്‍ നിന്നും അനുകൂലസ്ഥിതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അന്തസ്സ് വര്‍ദ്ധിക്കും. കൂട്ടുബിസിനസ്സില്‍ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - അവിചാരിത പ്രതിബന്ധങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് പലവിധ അസ്വസ്ഥതകള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, സര്‍വ്വകാര്യപരാജയം ഇവ ഫലം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ അന്തസ്സ് വര്‍ദ്ധിക്കും. ബന്ധുജന വിയോഗം മനസ്സിന് വിഷമമുണ്ടാക്കും. ജോലിസ്ഥലത്ത് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.

Today Horoscope in Malayalam

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പൊതുവെ സര്‍വ്വാഭീഷ്ടസിദ്ധി ഫലമാകുന്നു. സാമ്പത്തിക നേട്ടങ്ങള്‍, അപ്രതീക്ഷിത സൗഭാഗ്യം, തൊഴില്‍പരമായി ഉയര്‍ച്ച ഇവ ഫലം. ബിസിനസ്സില്‍ പുരോഗതി ദൃശ്യമാകും. കലഹങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കേണ്ട സാഹചര്യമുണ്ടാകും. നൂതന സുഹൃദ്ബന്ധമുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - കാര്യതടസ്സങ്ങള്‍, പരാജയം, ധനനഷ്ടങ്ങള്‍, രോഗക്ലേശങ്ങള്‍ ഇവ ഫലമാകുന്നു. മദ്ധ്യാഹ്നശേഷം ഗുണകരമായ ചന്ദ്രരാശി മാറ്റമുണ്ടാകുന്നതാണ്. മനഃപ്രയാസങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. സന്താനങ്ങളുടെ വിവാഹത്തില്‍ തീരുമാനമാകും. ഔദ്യോഗികരംഗത്ത് ചില പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - അപ്രതീക്ഷിത തടസ്സങ്ങള്‍, ധനനഷ്ടം, അലച്ചില്‍, യാത്രാക്ലേശം, കാര്യപരാജയം ഇവ ഫലമാകുന്നു. പ്രണയസാഫല്യമു ണ്ടാകും. എല്ലാ പ്രവര്‍ത്തനങ്ങളും കാലോചിതമായി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സന്താനഗുണം ഉണ്ടാകും.

Today Horoscope in Malayalam

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ഉദരവൈഷമ്യം, അനാരോഗ്യം, ധന നഷ്ടങ്ങള്‍, കാര്യതടസ്സങ്ങള്‍ ഇവ ഫലം. ഉച്ച കഴിഞ്ഞാല്‍ ഗുണാത്മകമായ മാറ്റമുണ്ടാകുന്നതാണ്. മാനസികമായ സന്തോഷം ലഭിക്കുന്ന കുറേ അവസരങ്ങള്‍ വന്നുചേരും. ബന്ധുജനസഹായം ഉണ്ടാകും. ഉന്നതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ധനപരമായ നേട്ടങ്ങള്‍, സര്‍വ്വാഭീഷ്ടസിദ്ധി, നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കുക തുടങ്ങിയ ഗുണഫലങ്ങള്‍ നിശ്ചയമായും ഉണ്ടാകും. കുടുംബത്തിലെ സ്വസ്ഥതക്കുറവ് പരിഹരിക്കപ്പെടും. ജോലിയില്‍ സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. ചില പ്രധാനപ്പെട്ട രേഖകള്‍ കൈവശം വന്നുചേരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - സര്‍വ്വകാര്യവിജയം, ധനപരമായ നേട്ടങ്ങള്‍, ബന്ധുസമാഗമം ഇവ ഫലമാകുന്നു. യാത്രാവസരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുക. വാഹനലാഭം ഉണ്ടാകും. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാകും. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - അപ്രതീക്ഷിത കാര്യതടസ്സം, സാമ്പത്തിക നഷ്ടങ്ങള്‍, യാത്രാക്ലേശം, അലച്ചില്‍ ഇവ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണപരമായ മാറ്റങ്ങള്‍ വരും. സാമ്പത്തികസ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും വിജയമുണ്ടാകും. ദൂരസ്ഥലത്തുള്ള സുഹൃത്തുക്കളില്‍ നിന്ന് സഹായമുണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധ്യമായിത്തീരും. ധനസമൃദ്ധി കൈവരിക്കും. കര്‍മ്മരംഗത്ത് തീര്‍ത്തും ഗുണാത്മകമായ മാറ്റങ്ങള്‍ വന്നു ചേരും. ദാമ്പത്യജീവിതം സുഖകരമാകും. പുതിയ വീടുപണിയാനുള്ള സാഹചര്യം ഒത്തുചേരും. ഇഷ്ടപ്പെട്ട വസ്തുക്കള്‍ കൈമോശം വരാതെ സൂക്ഷിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+