അപ്രതീക്ഷിത സൗഭാഗ്യം, തൊഴില്‍പരമായി ഉയര്‍ച്ച, പ്രണയസാഫല്യം.. ഇനിയെന്ത് വേണം? രാശിഫലം അറിയാം
തിരുവോണം നാളുകാർക്ക് ഇന്ന് സർവ്വകാര്യ വിജയമുണ്ടാകും. ഇവർക്ക് സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. അതേസമയം ചോതി നാളുകാർക്ക് കാര്യപരാജയമാണ് കാത്തിരിക്കുന്നത്. ഇവർക്ക് അപ്രതീക്ഷിതമായി തടസ്സങ്ങളുണ്ടാകും. നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. പ്രണയ സാഫല്യമുണ്ടാകും.
ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - അവിചാരിത തടസ്സങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. ധനനഷ്ടങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക. മധ്യാഹ്ന ശേഷം ഗുണാത്മകമായ മാറ്റമുണ്ടാകുന്നതാണ്.

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) - ധനപരമായി നേട്ടങ്ങള്‍, ബന്ധുജന സമാഗമം, ഉയര്‍ന്ന സ്ഥാനപ്രാപ്തി, പൊതുവെ സര്‍വ്വകാര്യസിദ്ധി ഇവ ഫലമാകുന്നു.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - അവിചാരിത പ്രതിബന്ധങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് പലവിധ അസ്വസ്ഥതകള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, സര്‍വ്വകാര്യപരാജയം ഇവ ഫലം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പൊതുവെ സര്‍വ്വാഭീഷ്ടസിദ്ധി ഫലമാകുന്നു. സാമ്പത്തിക നേട്ടങ്ങള്‍, അപ്രതീക്ഷിത സൗഭാഗ്യം, തൊഴില്‍പരമായി ഉയര്‍ച്ച ഇവ ഫലം.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - കാര്യതടസ്സങ്ങള്‍, പരാജയം, ധനനഷ്ടങ്ങള്‍, രോഗക്ലേശങ്ങള്‍ ഇവ ഫലമാകുന്നു. മദ്ധ്യാഹ്നശേഷം ഗുണകരമായ ചന്ദ്രരാശി മാറ്റമുണ്ടാകുന്നതാണ്.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - അപ്രതീക്ഷിത തടസ്സങ്ങള്‍, ധനനഷ്ടം, അലച്ചില്‍, യാത്രാക്ലേശം, കാര്യപരാജയം ഇവ ഫലമാകുന്നു. പ്രണയസാഫല്യമുണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ഉദരവൈഷമ്യം, അനാരോഗ്യം, ധന നഷ്ടങ്ങള്‍, കാര്യതടസ്സങ്ങള്‍ ഇവ ഫലം. ഉച്ച കഴിഞ്ഞാല്‍ ഗുണാത്മകമായ മാറ്റമുണ്ടാകുന്നതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ധനപരമായ നേട്ടങ്ങള്‍, സര്‍വ്വാഭീഷ്ടസിദ്ധി, നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കുക തുടങ്ങിയ ഗുണഫലങ്ങള്‍ നിശ്ചയമായും ഉണ്ടാകും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സര്‍വ്വകാര്യവിജയം, ധനപരമായ നേട്ടങ്ങള്‍, ബന്ധുസമാഗമം ഇവ ഫലമാകുന്നു. യാത്രാവസരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പാലിക്കുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - അപ്രതീക്ഷിത കാര്യതടസ്സം, സാമ്പത്തിക നഷ്ടങ്ങള്‍, യാത്രാക്ലേശം, അലച്ചില്‍ ഇവ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണപരമായ മാറ്റങ്ങള്‍ വരും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധ്യമായിത്തീരും. ധനസമൃദ്ധി കൈവരിക്കും. കര്‍മ്മരംഗത്ത് തീര്‍ത്തും ഗുണാത്മകമായ മാറ്റങ്ങള്‍ വന്നു ചേരും.












Click it and Unblock the Notifications